ഐ. പി. സി പാമ്പാടി സെന്റർ കൺവൻഷൻ ജനുവരി 1 മുതൽ

പാമ്പാടി: ഐ. പി. സി പാമ്പാടി സെന്റർ കൺവൻഷൻ ജനുവരി 1 മുതൽ 5 വരെ നടത്തപ്പെടുന്നു. പുളിക്കൽകവല സീയോൻ ഗ്രൗണ്ടിൽ വച്ച് എല്ലാ ദിവസവും വൈകിട്ട് 6 മുതൽ 9:30 വരെയാണ് യോഗങ്ങൾ നടക്കുന്നത്. സെന്റർ ശുശ്രൂഷകൻ റവ. ഡോ. റ്റി. സി കോശി ഉദ്ഘാടനം ചെയ്യും. കർത്താവിൽ പ്രസിദ്ധരായ പാസ്റ്റർ സാം ജോർജ്(ഐ. പി. സി ജനറൽ സെക്രട്ടറി), പാസ്റ്റർ രാജു പൂവക്കാല, ഡോ. അലക്സ് കോശി(സെന്റർ സ്പോൺസർ മിനിസ്റ്റർ), പാസ്റ്റർ സണ്ണി കുര്യൻ(വാളകം), പാസ്റ്റർ ബാബു ചെറിയാൻ(പിറവം), പാസ്റ്റർ സാജു ചാത്തന്നൂർ, പാസ്റ്റർ റ്റി. ഡി ബാബു (എറണാകുളം), പാസ്റ്റർ ബി. മോനച്ചൻ(കായംകുളം), അജി കല്ലുങ്കൽ(ട്രെഷറർ, സണ്ടേസ്കൂൾ), ഷീല ദാസ് (കോട്ടയം) എന്നിവർ ദൈവവചനം ശുശ്രൂഷിക്കും. പി. വൈ. പി. എ ക്വയർ ഗാനശുശ്രൂഷ നിർവഹിക്കും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading