ചെങ്ങന്നൂർ യൂ. പി. എഫ്. വാർഷിക കൺവൻഷൻ

ഷാജി ആലുവിള

ചെങ്ങന്നൂർ: താലൂക്ക്‌ യൂണൈറ്റഡ് പെന്തക്കോസ്ത് ഫെല്ലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ സുവിശേഷ യോഗവും ശുശ്രൂഷക സെമിനാറും നടക്കും. പുത്തൻവീട്ടിൽപ്പടി പഴവന കൺവെൻഷൻ ഗ്രൗണ്ടിൽ ഡിസംബർ 10 ചൊവ്വ മുതൽ 14 ശനി വരെ നടക്കുന്ന സമ്മേളനങ്ങളിൽ പ്രശസ്ത സുവിശേഷ പ്രഭാഷകരായ റവ. റെജി ശാസ്താകോട്ട, റവ. ഫിന്നി ജേക്കബ് (മാവേലിക്കര) റവ. ടി. ജെ. സാമുവൽ ( പുനലൂർ) റവ. വി.ഡി. വർഗീസ്സ്‌ (മുംബൈ), റവ. സാം ജോർജ്ജ് (പത്താനാപൂരം) മുഖ്യ സന്ദേശം നൽകും. 10 -ആം തീയതി വൈകിട്ട് 6.30 നു യൂ. പി. എഫ്. ജനറൽ പ്രസിഡന്റ് റവ. തോമസ് നൈനാൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. ജനറൽ സെക്രട്ടറി റവ. പി. പി. കുര്യൻ സ്വാഗതവും, ട്രഷാർ മാത്യു വർഗ്ഗീസ് നന്ദിയും അറിയിക്കും. എല്ലാ ദിവസവും വൈകിട്ട് 6 മുതൽ 9 വരെ ആണ് രാത്രി യോഗങ്ങൾ.

Download Our Android App | iOS App

11 നു ശുശ്രൂഷക സെമിനാർ, 12 ന് പവ്വർ ഒകോൺഫ്രൻസ്, 14 ന് യൂവജന സമ്മേളനം, ലേഡീസ് സെമിനാർ, എന്നിവ നടക്കും. പാസ്റ്റർമാരായ എം. പി. ജോർജ്ജ്കുട്ടി, വി. ഒ. വർഗ്ഗീസ് (മുംബൈ) എന്നിവർ ക്ലാസുകൾ നയിക്കും. സമ്മേളന സമാപ്തിയോടനുബന്ധിച്ച് 14 നു വൈകിട്ട് നാലു മണിക്ക് സുവിശേഷ സമാധാന സന്ദേശ റാലി നടക്കും. വെച്ചൂച്ചിറ ബ്ലസിംങ്‌ വോയ്‌സിനൊപ്പം മുപ്പത് ഗായകർ പങ്കെടുക്കുന്ന യൂ. പി. എഫ്. ക്വയർ ഗാന ശുശ്രൂഷയ്ക്ക് മേൽനോട്ടം വഹിക്കും. ഓരോ ദിവസവും ചെങ്ങന്നൂർ താലൂക്കിലുള്ള ആയിരത്തിൽ പരം വിശ്വാസികൾ സമ്മേളനത്തിൽ പങ്കെടുക്കും എന്ന് സംഘാടകർ അറിയിച്ചു. ജനറൽ കോർഡിറ്റേഴ്‌സ് ആയ റവ. ഡോ ഐസക്. സൈമൺ, റവ. എം.പി. ജോർജ്ജ്കുട്ടി (H. M. I) എന്നിവർക്കൊപ്പം വിപുലമായ കമ്മറ്റി പ്രവർത്തങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നു. എല്ലാ ദിവസവും കൺവൻഷൻ തൽസമയ സംപ്രേഷണം ക്രൈസ്‌തവ എഴുത്തുപുര കേഫാ. ടി. വിയിലൂടെ ഉണ്ടായിരിക്കും.

-ADVERTISEMENT-

You might also like
Comments
Loading...