ക്രൈസ്തവ എഴുത്തുപുര അന്തർദേശീയ നേതൃത്വ സെമിനാറിന് തിരുവല്ലായിൽ അനുഗ്രഹീത സമാപ്തി

ഷാജി ആലുവിള

തിരുവല്ല: ക്രിസ്തീയ രംഗത്തു വളർച്ചയിലേക്ക് ഉയരുന്ന ക്രൈസ്‌തവ എഴുത്തുപുരയുടെ നേതൃത്വ സമ്മേളനം ഇന്ന് തിരുവല്ല ക്ലബ്ബ് സെവൻ ഹോട്ടലിൽ വച്ചു നടന്നു.
ഫാമിലി മാഗസിൻ ചീഫ് എഡിറ്റർ പാസ്റ്റർ ജെ. പി. വെണ്ണിക്കുളം അധ്യക്ഷത വഹിച്ചു. പാസ്റ്റർമാരായ ഷാജി ആലുവിള, രാജീവ് എന്നിവർ പ്രാർത്ഥിച്ചു. ജനറൽ ട്രഷറർ സ്റ്റാൻലി അടപ്പനാംകണ്ടത്തിൽ സ്വാഗതം അറിയിച്ചു. ജനറൽ പ്രസിഡന്റ് ജോൺസൺ വെടിക്കാട്ടിൽ സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രവർത്തികളിൽ വലിയവനായ ദൈവമാണ് ചുരുങ്ങിയ വർഷത്തിനുള്ളിൽ എഴുത്തുപുരയെ വളർത്തിയത്. ഏകസാഹോദര്യ ബന്ധം നിലനിർത്തി മറ്റുള്ളവരുടെ സാഹിത്യ വാസനയെ വളർത്തിയെടുക്കുവാൻ പ്രതിഫലേച്ഛ കൂടാതെ കഠിനാധ്വാനം ചെയ്യുന്നതും, സാമൂഹിക പ്രതിബദ്ധതയോടെ പ്രവർത്തിക്കുന്നതു കൊണ്ടാകുന്നു എന്ന് ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം ചൂണ്ടിക്കാട്ടി.

സമ്മേളനത്തിൽ പ്രവർത്തകർ സ്വയം പരിചയപ്പെടുത്തി. കെ. ഇ. യുടെ പിന്നിട്ട നാൾ വഴികളും സംഘടനാ സംവിധാനവും ജനറൽ സെക്രട്ടറി പാസ്റ്റർ ബ്ലെസ്സൻ ചെറിയനാട് വിവരിച്ചു. ജനറൽ വൈസ് പ്രസിഡന്റ്‌ ഡാർവിൻ. എം.വിൽസൺ കെ. ഇ. പദ്ധതിയെയും മാധ്യമ പ്രവർത്തനങ്ങളെയും വിശകലനം ചെയ്തു. എഴുത്തുപുരയുടെ മാധ്യമ പ്രവർത്തനങ്ങൾ ഏതെല്ലാം തലങ്ങളിലൂടെ സമൂഹത്തിൽ എത്തിച്ചേരുന്നു എന്നും എന്താണ് ലക്ഷ്യമെന്നും പ്രോജക്ട് ഡയറക്ടർ ജറ്റ്സൺ സണ്ണിയും സംസാരിച്ചു.ശ്രദ്ധ മാനേജിങ് ഡയറക്ടർ ഡോ. പീറ്റർ ജോയി, കെ. ഇ. യുടെ സാമൂഹിക പ്രവർത്തനവും ‘ശ്രദ്ധ’യുടെ പദ്ധതികളെക്കുറിച്ചും വിവരിച്ചു.

മുഖ്യ സന്ദേശം റൂബിൾ ജോസഫ്‌ (ചെങ്ങന്നൂർ) നൽകി. ആരും അറിയാതെയുള്ള അനേക സാഹിത്യകാരൻമാരെ അരികിൽ നിർത്തി ആശ്ലേഷിച്ചു സമൂഹത്തിൽ വളർത്തി എടുക്കുവാൻ കെ.ഇ. ചെയ്യുന്ന മഹത്പ്രവർത്തനങ്ങളെ അദ്ദേഹം പ്രശംസിച്ചു. സാഹചര്യ സമ്മർദ്ധത്തിൽ കൈപ്പിഴകളാൽ സംഭവിക്കുന്ന അബദ്ധങ്ങൾ തിരുത്തുവാൻ ഒരു പക്ഷെ പിന്നീട് സാധ്യമായി എന്നു വരില്ല. ആകയാൽ സാഹചര്യ ബോധത്തോടെ നാം ആരെന്നു മനസിലാക്കി ഓരോരുത്തരുടെയും കഴിവുകൾ ദൈവത്തിനു മഹത്വമായിത്തീരുവാനും അനേകർക്ക് പ്രയോജന പ്പെടുവാനും ഇടയായി തീരണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.

ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നുമുള്ള ചാപ്റ്റർ പ്രവർത്തകരും, യൂണിറ്റ് പ്രതിനിധികളും സമ്മേളനത്തിൽ പങ്കെടുത്തു. ഡോ. ജെസ്സെൻ (ബാംഗ്ലൂർ), ജിബിൻ മാത്യു(ബഹറിൻ), പാസ്റ്റർമാരായ, ടൈറ്റസ് ജോസഫ്(ഗുജറാത്ത്), ബിനു ജോൺ (ഡൽഹി), ഷെറിൻ ബോസ് (ദോഹ) തേജസ്‌(പത്തനംതിട്ട), സതീശ് (ആലപ്പുഴ), ഡേവിസ് (കോട്ടയം) , ഷോളി വർഗ്ഗീസ്(അപ്പർ റൂം), സെബാ ഡാർവിൻ എന്നിവർ ആശംസകൾ അറിയിച്ചു. പുരോഗമന പ്രവർത്തനങ്ങളെക്കുറിച്ചുള്ള കെ.ഇ. യുടെ തുറന്ന ചർച്ചയ്ക്ക് ജോഷി കുര്യൻ നേതൃത്വം നൽകി.കേരള ചാപ്റ്റർ പ്രസിഡന്റ് ജിനു വർഗ്ഗീസ്‌ നന്ദി അറിയിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.