പെന്തക്കോസ്ത് യൂത്ത് കൗൺസിൽ ആലപ്പുഴ ജില്ല പ്രവർത്തനോദ്ഘാടനവും സംഗീതസന്ധ്യയും

മാവേലിക്കര: പെന്തക്കോസ്ത് യൂത്ത് കൗൺസിൽ ആലപ്പുഴ ജില്ലയുടെ പ്രവർത്തനോദ്ഘാടനവും,സംഗീതസന്ധ്യയും ഡിസംബർ13-ാ‍ം തീയതി വൈകിട്ട്‌ 6 മണിക്ക്‌ മാവേലിക്കര പ്രെയ്സ്‌ സിറ്റി റിവൈവൽ ചർച്ചിൽ(ഫയർ സ്റ്റേഷനു സമീപം) വെച്ച്‌ നടത്തപ്പെടുന്നു. പെന്തക്കോസത് കൗൺസിൽ ഓഫ് ഇന്ത്യയുടെ ജനറൽ പ്രസിഡൻറ് ശ്രീ. എൻ.എം. രാജു ഉദ്ഘാടനം നിർവഹിക്കുന്നു. സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകുന്നത് ഇമ്മാനുവൽ കെ.ബിയും ടീമും കൂടാതെ ജോയൽ പാടവത്ത്, മറ്റ് പ്രമുഖരായ സംഗീത പ്രതിഭകൾ പങ്കെടുക്കുന്നു. പെന്തക്കോസ്ത് കൗൺസിൽ ഓഫ് ഇന്ത്യ, പെന്തക്കോസ്ത് യൂത്ത് കൗൺസിൽ, പെന്തക്കോസത് വുമൺസ് കൗൺസിൽ, സ്റ്റേറ്റ് ഭാരവാഹികളും പങ്കെടുക്കുന്നു. ഏവരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.