വിശുദ്ധ ജീവിതത്തിനായി ദൈവവുമായി ഒരു ഉടമ്പടി ചെയ്യുക: ഇവാഞ്ചലിസ്റ്റ് സാജു ജോൺ മാത്യു

ഷാർജ : വിശുദ്ധ ജീവിതത്തിനായി ദൈവവുമായി ഒരു ഉടമ്പടി ചെയ്യുക എന്ന ആഹ്വാനത്തോടെ യു. എ. ഇ. യു. പി. എഫിന്റെ ഈ വർഷത്തെ കൺവൻഷന് പര്യവസാനം. യു. പി. എഫ്. പ്രസിഡന്റ്‌ പാസ്റ്റർ ദിലു ജോൺ പ്രാർത്ഥിച്ചു ഉദ്ഘാടനം ചെയ്ത കൺവെൻഷനിൽ സുപ്രസിദ്ധ സുവിശേഷകൻ ഇവാഞ്ചലിസ്റ്റ് സാജു ജോൺ മാത്യു ദൈവവചനം സംസാരിച്ചു. വിവിധ എമിറേറ്റുകളിൽ നിന്നുള്ള ശുശ്രുഷകന്മാരുടെ വലിയ നിര തന്നെ യോഗങ്ങളിൽ ഉണ്ടായിരുന്നു. യു. പി. എഫ്. ക്വയർ ഗാനശുശ്രുഷ നിർവഹിച്ചു. ഈ മാസം 25 മുതൽ 27 വരെ ഷാർജ വർഷിപ്പ് സെന്റർ പ്രധാന ഹാളിൽ നടന്ന കൺവെൻഷനിൽ ആയിരക്കണക്കിന് വിശ്വാസികൾ പങ്കെടുത്തു.

-ADVERTISEMENT-

You might also like