ഇൻഡ്യ പൂർണ്ണ സുവിശേഷ ദൈവസഭ പാമ്പാടി ഈസ്റ്റ് സെന്റർ സുവിശേഷയോഗവും സംഗീതവിരുന്നും

പാമ്പാടി: ഇൻഡ്യ പൂർണ്ണ സുവിശേഷ ദൈവസഭ പാമ്പാടി ഈസ്റ്റ് സെന്റർ സുവിശേഷയോഗവും സംഗീതവിരുന്നും ഡിസംബർ 20 മുതൽ 22 വരെ നടത്തപ്പെടുന്നു. പുളിക്കൽകവല സി.ജി.ഐ ചർച്ചിന് സമീപമുള്ള കടുംബുശ്ശേരിൽ ഭാവനാങ്കണത്തിൽ വച്ച് എല്ലാ ദിവസവും വൈകിട്ട് 6 മുതൽ 9 വരെ യോഗങ്ങൾ നടക്കും. ഡിസ്ട്രിക്ട് ശുശ്രൂഷകൻ പാസ്റ്റർ ബാബു വർഗീസ് ഉദ്ഘാടനം ചെയ്യും. കർത്താവിൽ പ്രസിദ്ധരായ റവ.സി.സി തോമസ്(സ്റ്റേറ്റ് ഓവർസിയർ), പാസ്റ്റർ വൈ.റജി(അഡ്മിനിസ്ട്രേറ്റിവ് അസിസ്റ്റന്റ്), പാസ്റ്റർ ജെയ്‌സ് പാണ്ടനാട്, പാസ്റ്റർ രാജേഷ് ഏലപ്പാറ എന്നിവർ ദൈവവചനം ശുശ്രൂഷിക്കും. ജോയൽ പടവത്ത്‌, അനീഷ് എന്നിവർ ഗാനശുശ്രൂഷക്ക് നേതൃത്വം കൊടുക്കും. 23 ന് നടക്കുന്ന സംയുക്ത ആരാധനയോടുകൂടി കൺവൻഷൻ സമാപിക്കും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading