കുവൈറ്റ്‌ ഫസ്റ്റ് ഏ.ജി ചർച്ച് ഡയാലിസിസ് കിറ്റുകൾ വാങ്ങുവാൻ ധനസഹായം നൽകുന്നു

കുവൈത്ത് സിറ്റി: ഫസ്റ്റ് ഏ.ജി. ചർച്ച് കുവൈത്ത് സി.എ.യും മലയാളം ഡിസ്ട്രിക്ട് കൗൺസിൽ സി.എ. ഡിപ്പാർട്ട്മെന്റും സംയുക്തമായി നിർധനരായ വൃക്കരോഗികൾക്ക് ഡയാലിസിസ് കിറ്റുകൾ വാങ്ങുവാൻ ധനസഹായം ചെയ്യുന്നു. കുവൈത്ത് ഫസ്റ്റ് ഏ.ജി. സി.എ. യുടെ ‘ചാരിറ്റി മിഷൻ 2019′ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.

ഏ. ജി. മലയാളം ഡിസ്ട്രിക്ട്‌ കൗൺസിലിൽ ഉൾപ്പെടുന്ന സഭകളിൽ നിന്നും അർഹരായവർ ഡിസ്ട്രിക്ട് സി.എ. ഡിപ്പാർട്ട്മെന്റ്‌ മുഖേനയൊ അതാതു സഭകളിലെ ശുശ്രൂഷകന്മരുടെ ശുപാർശ കത്ത്‌ മുഖേനയൊ 2019 ഡിസംബർ 15 നു മുൻപായി ഫസ്റ്റ്‌ അസംബ്ലി ഓഫ്‌ ഗോഡ്‌ കുവൈറ്റ്‌ സഭാശുശ്രൂഷകൻ പാസ്റ്റർ ജെയിംസ്‌ ഏബ്രഹാമിനെയൊ, സി. എ. കമ്മറ്റിയെയൊ അറിയിക്കുക.

മുൻ വർഷങ്ങളിലും മലയാളം ഡിസ്ട്രിക്ട് സി.എ.യുമായി സഹകരിച്ചു നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ‌ കുവൈത്ത് ഫസ്റ്റ്‌ ഏ.ജി. സി.എ. ചെയ്തിട്ടുണ്ട്.
സി.എ.യുടെ പ്രവർത്തനങ്ങൾക്ക് ഷൈജു രാജൻ ചരുവിൽ(പ്രസിഡന്റ്), ജോൺലി രാജൻ തുണ്ടിയിൽ (സെക്രട്ടറി), സോണിയ തോമസ് (ട്രഷറർ) തുടങ്ങിയവർ നേതൃത്വം നൽകുന്നു.

കൂടുതൽ വിവരങ്ങൾക്ക്:

Email : firstagkuwait@gmail.com

പാസ്റ്റർ സാം യു.
9037423463
പാസ്റ്റർ സാം പി. ലൂക്കോസ്:
9447416366
പാസ്റ്റർ സാബു ടി. സാം:
9995891392
പാസ്റ്റർ ബെന്നി ജോൺ: 9447876013
ബിനീഷ് ബി.പി:
8075565623
പാസ്റ്റർ ജെയിംസ്‌ ഏബ്രഹാം(കുവൈത്ത്):
+965 ‭97251639.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.