ബെഥേൽ പെന്തക്കോസ്ത് ചർച്ച് ഓഫ് ഗോഡ് ജനറൽ കൺവൻഷൻ ഡിസംബർ 26 മുതൽ

കറുകച്ചാൽ: ബെഥേൽ പെന്തക്കോസ്ത് ചർച്ച് ഓഫ് ഗോഡ് ജനറൽ കൺവൻഷൻ ഡിസംബർ 26 മുതൽ 29 വരെ നടത്തപ്പെടുന്നു. കറുകച്ചാൽ ബെഥേൽ ഗ്രൗണ്ടിൽ(ഭാരത് പെട്രോളിയം പമ്പിന് എതിർവശം-ചങ്ങനാശ്ശേരി റോഡ്) വച്ച് എല്ലാ ദിവസവും വൈകിട്ട് 6 മണി മുതൽ 9:30 വരെയായിരിക്കും യോഗങ്ങൾ നടക്കുന്നത്. സഭാ വൈസ് പ്രസിഡന്റ് പാസ്റ്റർ റ്റി.പി. യോഹന്നാൻ ഉദ്ഘാടനം ചെയ്യും. കർത്താവിൽ പ്രസിദ്ധരായ പാസ്റ്റർ റ്റി. ജെ ശമുവേൽ(പുനലൂർ), പാസ്റ്റർ അനീഷ് ഏലപ്പാറ, പാസ്റ്റർ ഷാജു സി. ജോസഫ്, പാസ്റ്റർ രാജു ആനിക്കാട്, പാസ്റ്റർ അനിൽ കൊടിത്തോട്ടം എന്നിവർ ദൈവവചനം ശുശ്രൂഷിക്കും. ശാലേം സിംഗേഴ്‌സ് ഗാനശുശ്രൂഷ നിർവഹിക്കും. യൂത്ത്‌, സണ്ടേസ്കൂൾ, ലേഡീസ് മീറ്റിംഗ്, സ്നാനം, കത്തൃമേശ, സംയുക്ത സഭായോഗം കൺവെൻഷനോടനുബന്ധിച്ച് നടത്തപ്പെടും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading