യു.കെയിലെ ലിവർപൂളിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള മെതഡിസ്റ്റ് പള്ളി ഇനി ലിവർപൂൾ പ്രയർ ഫെലോഷിപ്പിന്

ലിവർപൂൾ: ബ്ലാക്ക് ബുൾ ടൗണിനിന്റെ തിലകക്കുറിയായി നിലനിന്നിരുന്ന നൂറ്റാണ്ടുകൾ പഴക്കമുള്ള മെതഡിസ്റ്റ് പള്ളി അസ്സംബിസ് ഓഫ് ഗോഡ് ഗ്രേറ്റ് ബ്രിട്ടന്റെ കിഴിലുള്ള ലിവർപൂൾ പ്രയർ ഫെലോഷിപ്പ് എന്ന പേരിൽ അറിയപ്പെടുന്ന മലയാളി പെന്തെക്കോസ്ത് സമൂഹം ഏപ്രിൽ 19ന് സ്വന്തമാക്കി.

ലിവർപൂളിൽ ഏകദേശം 60 കുടുംബങ്ങൾ അടങ്ങുന്നതാണ് വിശ്വാസ സമൂഹം നാലു ലക്ഷം ബ്രിട്ടീഷ് പൗണ്ട് സ്വരൂപിച്ചാണ് മെതഡിസ്റ്റ് പള്ളി സ്വന്തമാക്കിയത്. ഓരോ കുടുംബവും അവരുടെ വലിയ അധ്വാനം ചെലവിട്ടാണ് ഈ മഹാദൗത്യം പൂർത്തീകരിച്ചതെന്ന് സഭയുടെ ആദ്യകാല മെമ്പറും ഇടുക്കി ചാരിറ്റി ഗ്രൂപ്പിന്റെ കൺവീനർ കൂടിയായ ബ്രദർ സാബു ഫിലിപ്പ് പറഞ്ഞു.

യു കെയിലിൽ നഷ്ട്ടപെട്ട് പോകുന്ന ദൈവ വിശ്വാസം തിരിച്ചു പിടിക്കാൻ ഇത്തരം പ്രവർത്തികൾ ഉതകുമെന്നു അദ്ദേഹം കൂട്ടിച്ചേർത്തു. ലിവർപൂൾ പ്രയർ ഫെലോഷിപ്പിന് നേതൃത്വം നൽകുന്നത് പാസ്റ്റർ ജോർജ് വർക്കിയും പാസ്റ്റർ ഫിലിപ്പ് മാമനുമാണ്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.