ഐ. പി. സി. യു. എ. ഇ. റീജിയൻ ആനുവൽ കൺവെൻഷൻ 2019 നു പരിസമാപ്തി

ഷാർജ: ഈ വർഷത്തെ ഐ. പി. സി. യു. എ. ഇ. റീജിയൻ കൺവെൻഷനു അനുഗ്രഹീത സമാപ്‌തി. പതിനെട്ടാം തീയതി യു. എ. ഇ. റീജിയൻ പ്രസിഡന്റ്‌ പാസ്റ്റർ രാജൻ എബ്രഹാം പ്രാർത്ഥിച്ചു ഉദ്ഘാടനം ചെയ്ത കൺവെൻഷനിൽ ഒന്ന്, രണ്ട്, മൂന്ന് ദിവസങ്ങളിൽ പാസ്റ്റർ ജോൺ വി. ചെറിയാൻ, പാസ്റ്റർ ഗെർസിം പി. ജോൺ, പാസ്റ്റർ കെ. വൈ തോമസ് എന്നിവർ യഥാക്രമം അതാത് ദിവസങ്ങളിൽ യോഗം അനുഗ്രഹീതമായി നയിച്ചു. കർത്താവിൽ പ്രസിദ്ധനായ പാസ്റ്റർ ടി. ഡി. ബാബു (എറണാകുളം) ഈ മൂന്ന് ദിവസങ്ങളിലും വചനം ഐശ്വര്യമായി പ്രഘോഷിക്കാൻ ഇടയായി.

ഐ. പി. സി. വർഷിപ് സെന്റർ ക്വയർ ആത്മീയ ആരാധനയ്ക്ക് നേതൃത്വം കൊടുത്തു. യു. എ. ഇ. റീജിയൻ എക്സിക്യൂട്ടീവ് കമ്മിറ്റി പ്രസ്തുത മീറ്റിംഗുകൾക്കു അനുഗ്രഹീത സംഘാടകത്വം വഹിച്ചു. ഐ. പി. സി. ജനറൽ വൈസ് പ്രസിഡന്റ്‌ പാസ്റ്റർ വിൽ‌സൺ ജോസഫ്, ട്രെഷറർ ബ്രദർ സണ്ണി മുളമൂട്ടിൽ, യു. പി. ഫ്. പ്രസിഡന്റ്‌ പാസ്റ്റർ ദിലു ജോൺ, ഗുഡ്‌ന്യൂസ് ചീഫ് എഡിറ്റർ സി. വി. മാത്യു, ഐ. പി. സി. ഡൽഹി സ്റ്റേറ്റ് പ്രസിഡന്റ്‌ പാസ്റ്റർ സാമുവേൽ എം. തോമസ് എന്നിവരും യോഗങ്ങളിൽ സംബന്ധിച്ചു. പ്രസ്തുത യോഗങ്ങളിൽ ക്രൈസ്തവ എഴുത്തുപുരയുടെ ഫേസ്ബുക്, യൂട്യൂബ് പേജുകളിലൂടെയുള്ള ലൈവ് ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ ഉള്ള പതിനായിരക്കണക്കിന് ആളുകൾ കാണുവാൻ ഇടയായി.

-Advertisement-

You might also like
Comments
Loading...