സംസ്ഥാന പി.വൈ.പി.എ താലന്ത് പരിശോധന നവംബർ 23ന്

കുമ്പനാട് : സംസ്ഥാന പി.വൈ.പി.എ താലന്ത് പരിശോധന നവംബർ 23 ശനിയാഴ്ച നടത്തപ്പെടും. രാവിലെ 8:00ന് കുമ്പനാട് ഹെബ്രോൻപുരത്ത്‌ രജിസ്ട്രേഷൻ ആരംഭിച്ച്‌, 8:30 മത്സരയിനങ്ങൾ ആരംഭിക്കും. ഐ.പി.സി സംസ്ഥാന ട്രഷറർ പി.എം ഫിലിപ്പ് ഉത്ഘാടനം നിർവഹിക്കും.

കേരളത്തിലെ 12 സോണുകളിൽ നിന്നും 320 മത്സരാർത്ഥികളും 35ൽ പരം ഗ്രൂപ്പുകളും ടാലെന്റോ ഡോകിമി സീസൺ 2 താലന്ത് പരിശോധനയിൽ മാറ്റുരയ്ക്കും.

ക്രൈസ്തവ കൈരളിയിലേ അനുഭവ സമ്പത്തുള്ള പ്രമുഖർ വിധി കർത്താക്കളായിരിക്കും. സ്റ്റേറ്റ് എക്സിക്യൂട്ടീവ്സിനെ കൂടാതെ പാസ്റ്റർ കലേഷ് സോമൻ, പാസ്റ്റർ മനോജ്‌ മാത്യു ജേക്കബ് എന്നിവരുടെ നേതൃത്വത്തിൽ 35 അംഗ ഒഫീഷ്യൽസ് മത്സരത്തിന്റെ സുഗമമായ നടത്തിപ്പിനായി പ്രവർത്തിക്കുന്നു.

രജിസ്ട്രേഷൻ, മെമ്പർഷിപ്പ് (മെമ്പർഷിപ്പ് ഫീസ് സഭകളുടെ നിർബന്ധമായും നൽകിയിരിക്കണം) താലന്ത് പരിശോധന ഫീസ് & സുവിശേഷ യാത്രയുടെ സംഭാവന (യൂത്ത് സൺ‌ഡേയുടെ പേരിൽ സഭകൾക്ക് നല്കിയ കവർ ) എന്നിവ താലന്ത് പരിശോധന റിസപ്ഷൻ കൗണ്ടറിൽ നല്കി രസീത് കൈപ്പറ്റുവാൻ ഭാരവാഹികൾ അറിയിച്ചിട്ടുണ്ട്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.