ഹാർമണി ഇൻ ക്രൈസ്റ്റ് 2019 ഓക്സ്ഫോർഡിൽ

ഓക്സ്ഫോർഡ്:  ഓക്സ്ഫോർഡിലുള്ള വിക്ടറി വർഷിപ്പ് സെന്റർ സഭയുടെ ആഭിമുഖ്യത്തിൽ ക്രിസ്മസ് കരോൾ സർവീസ് ഡിസംബർ 21 നു വുഡ്‌ഫാം പ്രൈമറി സ്കൂളിൽ വച്ച് നടത്തപ്പെടുന്നു. വൈകിട്ട് മൂന്ന് മണിക്ക് ആരംഭിക്കുന്ന മീറ്റിംഗിൽ യൂ.കെയിലെ വിവിധ സഭകളിൽ നിന്നും ഗായകസംഘങ്ങൾ ക്രിസ്മസ് ഗാനങ്ങൾ ആലപിക്കും. കൂടാതെ കുട്ടികളുടെ വിവിധ പ്രോഗ്രാമുകൾ, ലൈവ് മ്യൂസിക് ബാൻഡ്, ഗെയിംസ് എന്നിവ പ്രോഗ്രാമിന്റെ മാറ്റുകൂട്ടുന്നു. ഐ.എ.ജി യൂകെ & യൂറോപ്പ് ചെയർമാൻ റവ.ബിനോയ് എബ്രഹാം ക്രിസ്മസ് സന്ദേശം നൽകും. യൂകെയിൽ ഉള്ള വിശ്വാസികളെ ഈ പ്രോഗ്രാമിലേക്ക് സ്വാഗതം ചെയ്യുന്നതായി സഭാ ശുശ്രുഷകൻ പാസ്റ്റർ വിൽ‌സൺ എബ്രഹാം അറിയിച്ചു.

-ADVERTISEMENT-

You might also like