ഏ.ജി മധ്യമേഖലാ സണ്ടേസ്കൂൾ താലന്തു പരിശോധന 9 ന്

ഷാജി ആലുവിള

പുനലൂർ: അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് മധ്യമേഖലാ സൺഡേസ്കൂൾ താലന്തു പരിശോധന നവംബർ 9 ആം തീയതി രാവിലെ 9 മണിക്ക് പുനലൂർ ബഥേൽ ബൈബിൾ കോളേജ് ആഡിറ്റോറിയത്തിൽ നടക്കും. പ്രാദേശിക സഭകളിൽ നിന്ന് മത്സര ഇനങ്ങളിൽ യോഗൃത നേടിയവർ, സെക്ഷൻ തലത്തിലും യോഗ്യത നേടിയാണ് മേഖലയിൽ മത്സരത്തിനായി എത്തുന്നത്. ആലപ്പുഴ മുതൽ അഞ്ചൽ വരെയുള്ള ഇരുപത്തി അഞ്ചു സെക്ഷനിലെ വിദ്യാർത്ഥികളാണ് വിവിധ പരിപാടികളിൽ താലന്തു പരിശോധനക്കായി എത്തുന്നത്.

ഏകദേശം ആയിരത്തി അഞ്ഞൂറു വിദ്യാർഥികൾ മത്സരത്തിൽ പങ്കെടുന്ന ഈ മത്സരവേദി മലയാളം ഡിസ്ട്രിക്ടിലെ ഏറ്റവും വലിയ സണ്ടേസ്കൂൾ അധ്യാപക വിദ്യാർത്ഥി സംഗമ വേദി ആണ് – താലന്തു പരിശോധനയിൽ. മേഖലയിൽ നിന്നും യോഗ്യത തെളിയിച്ച വിജയികൾ ഡിസ്ട്രിക്ട് തലത്തിലേക്ക് മത്സരത്തിനായി തുടർന്ന് തിരഞ്ഞെടുക്കപ്പെടും. സണ്ടേസ്കൂൾ അധ്യാപർക്കായും പ്രത്യേക താലന്തു മത്സരങ്ങൾ ക്രമീകരിച്ചിട്ടുണ്ട്.
ബിഗിനർ, പ്രൈമറി, ജൂനിയർ, ഇന്റർമീഡിയേറ്റ്, സീനിയർ, എന്നീ ക്ലാസ്സുകളിൽ നിന്നും ആണ് വിദ്യാർത്ഥികൾ പങ്കെടുക്കുന്നത്. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കുന്നവർക്ക് ട്രോഫികൾ അന്ന് തന്നെ വിതരണം ചെയ്യും. ഏറ്റവും കൂടുതൽ പോയിന്റുകൾ നേടുന്ന സെക്ഷനുകൾക്കും യഥാവിധക്രമത്തിൽ ട്രോഫികൾ സമ്മാനമായി കൊടുക്കും.

സണ്ടേസ്കൂൾ മധ്യമേഖലാ കൺവീനർ എം. എ. സാബു അധ്യക്ഷൻ ആയിരിക്കും. ഡിസ്ട്രിക്ട് സണ്ടേസ്കൂൾ ഡയറക്ടർ സുനിൽ. പി. വർഗ്ഗീസ് (മാവേലിക്കര) സമ്മേളനം ഉൽഘാടനം ചെയ്യും. മധ്യമേഖലാ സൺഡേസ്കൂൾ സെക്രട്ടറി പാസ്റ്റർ റെജി പുനലൂർ സ്വാഗതം അറിയിക്കും. കേരള സ്റ്റേറ്റ് വനം വകുപ്പ് മന്ത്രി ശ്രീ. അഡ്വ. കെ. രാജു മുഖ്യാതിഥി ആയി ആശംസാ സന്ദേശം നൽകും. സെക്ഷൻ സൺഡേസ്കൂൾ കൺവീനർമാർ, പ്രസ്‌ബിറ്റർമാർ,ശുശ്രൂഷകന്മാർ, സഭാ മേലധ്യക്ഷന്മാർ മറ്റു സാംസ്കാരിക സാമൂഹിക പ്രവർത്തകർ തുടങ്ങി മറ്റനേകർ ഈ സമ്മേളനത്തിൽ സംബന്ധിക്കും.
വൈകിട്ട് ആറുമണിക്ക് നടക്കുന്ന സമാപന സമ്മേളനത്തിൽ റവ. ഡോ. ഐസക് ചെറിയാൻ മുഖ്യസന്ദേശം നൽകി വിജയികൾക്ക് സമ്മാനദാനം നടത്തും. ഡോ. സൂസൻ ചെറിയാൻ ആശംസയും ഖജാൻജി ജോമോൻ വർഗ്ഗീസ് നന്ദിയും അറിയിക്കും. രാവിലെ ഏഴു മണി മുതൽ രജിസ്‌ട്രേഷൻ ആരംഭിക്കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.