ഓർഡൈനൻഡ് ബിഷപ്പ് സർട്ടിഫിക്കറ്റ് വിതരണവും, സമർപ്പണ പ്രാർത്ഥനയും

മുളക്കുഴ: ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് ക്രിഡൻഷ്യൽ ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ നടന്ന ഓർഡിനേഷൻ പരീക്ഷയിൽ വിജയിച്ച ശുശ്രൂഷകന്മാർക്ക് ദൈവസഭയുടെ അന്തർദേശീയ നേതൃത്വത്തിൽ നിന്നും ലഭിച്ച ഓർഡയിൻഡ് ബിഷപ്പ് സർട്ടിഫിക്കറ്റിന്റെ വിതരണവും, സമർപ്പണ പ്രാർത്ഥനയും മൗണ്ട് സീയോൻ ബൈബിൾ സെമിനാരിയിൽ നടന്നു. സ്റ്റേറ്റ് ഓവർസീയർ പാസ്റ്റർ സി. സി. തോമസ് സമർപ്പണ ശുശ്രൂഷ നിർവ്വഹിച്ചു.
കൗൺസിൽ സെക്രട്ടറി പാസ്റ്റർ ജെ.ജോസഫ്, അഡ്. അസിസ്റ്റന്റ് പാസ്റ്റർ വൈ.റെജി, ഡോ. ഷിബു മാത്യൂ, പാസ്റ്റർ പി.സി ചെറിയാൻ തുടങ്ങി നിരവധി ദൈവദാസൻന്മാർ സംബന്ധിച്ചു.

-ADVERTISEMENT-

You might also like