ദോഹയിലെ ഐ.ഡി.സി.സി അങ്കണത്തിലെ ‘ഗോ ഗ്രീൻ’ പദ്ധതിയുടെ മുഖ്യ അഥിതിയായി ശ്രിമതി ദയ ഭായി എത്തുന്നു

ബ്ലെസ്സൺ കിടങ്ങന്നൂർ

ദോഹ: ഖത്തറിലെ ക്രൈസ്തവ സഭകളുടെ സംഘടനയായ ഐ.ഡി.സി.സി (ഇന്റർ ഡിനോമിനേഷനാൽ ക്രിസ്ത്യൻ ചർച്ച്) ഖത്തറിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 2 ഗാന്ധി ജയന്തി ദിനത്തിൽ പരിസ്ഥിതി സൗഹൃദ ദിനമായി കൊണ്ടാടിയിരുന്നു. പ്രസ്തുത ദിനത്തിൽ അബുഹമൂർ ചർച്ച് കോംപ്ലക്സ് പരിസരത്തു വൃക്ഷ തൈകൾ നട്ടുകൊണ്ടു തുടക്കം കുറിച്ചു.

ഇതിന്റെ രണ്ടാം ഘട്ടമായി നവംബർ 1 ആം തീയതി (വെള്ളിയാഴ്ച) രാവിലെ 10:45 -ന് കേരള പിറവി ദിനത്തോട് അനുബന്ധിച്ചു ഐ.ഡി.സി.സി കോംപ്ലക്സിൽ വച്ച് നടക്കുന്നതായ ‘വേൾഡ് സൺ‌ഡേ സ്കൂൾ ഡേ’ പ്രോഗ്രാമിൽ “ഗോ ഗ്രീൻ” എന്ന പരിപാടിയുടെ ഉത്ഘാടനം പ്രശസ്ത സാമൂഹിക പ്രവർത്തക ശ്രിമതി ദയ ഭായ് നിർവഹിക്കുന്നതായിരിക്കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.