കാലികം: ഇന്നത്തെ സഭാ തിരഞ്ഞെടുപ്പുകൾ ദൈവീകമോ..?

ബിനു വടശേരിക്കര

ചീട്ടു മടിയിൽ ഇടുന്നു . അതിന്റെ തീരുമാനമോ യഹോവയാലത്രേ (സദൃശവാക്യം 16:33). ചീട്ടു തർക്കങ്ങളെ തീർക്കുകയും ബലവന്മാരെ തമ്മിൽ വേർപെടുത്തുകയും ചെയുന്നു (സദൃശവാക്യം 18:18).

ഈ ഇരുവരിൽ ആരെ തിരഞ്ഞെടുത്തിരിക്കുന്നു എന്നു കാണിച്ചു തരണമേ എന്നു പ്രാർത്ഥിച്ചു അവരുടെ പേർക്ക് ചീട്ടിട്ടു.. (അപ്പൊ. പ്രവർത്തി  1:25)

ഇന്നത്തെ സഭാ തിരഞ്ഞെടുപ്പുകൾ ദൈവീകമോ?

എന്തു കൊണ്ട് വോട്ടിങ്ങിനു പകരം ചീട്ടിട്ടു തിരഞ്ഞെടുപ്പ് നടത്തി കൂടാ, ചീട്ടിട്ടാലുള്ള പ്രയോജനങ്ങൾ
1. ആദിമസഭയ്യിൽ ഉപയോഗിച്ച ഈ രീതി ദൈവഹിതം അറിയാനുള്ള നല്ല മാർഗം ആണ്.
2. ഏറ്റവും ചിലവും സമയവും കുറഞ്ഞ രീതിയാണ്.
3. ആൾബലവും സ്വാധീനവും ഇവിടെ വിലപ്പോകില്ല.
4. തർക്കങ്ങൾ ഒഴിവാക്കപ്പെടും
5. പരസ്‌പരം ചെളി വാരി എറിയുന്ന പരിപാടികൾ നടക്കില്ല .
6. ആളെ വിളിച്ചു കൂട്ടി, കോലാഹലങ്ങൾ ഉണ്ടാവില്ല.
7. സുവിശേഷ വേലക്കുള്ള പണം നോട്ടീസിനും വോട്ട് പിടിത്തത്തിനും പോകില്ല .
8. സ്വന്തം ഫോട്ടോ അടിച്ചു വോട്ട് പിടിക്കാൻ നടക്കേണ്ടി വരില്ല .
9. യോഗ്യരായ ആളുകളുടെ പേരുകൾ തിരഞ്ഞെടുത്തു പുതിയ ആളുകളെ ചീട്ടിട്ടു കണ്ടെത്തുക.
10. കത്തോലിക്ക സഭാ പോപ്പിനെ തിരഞ്ഞെടുകുന്നപോലേ രഹസ്യമായി കാര്യങ്ങൾ നടക്കണം .

സഭയിലെ അതിരുകടന്ന രാഷ്ട്രീയ കളികൾ തലമുറകളെ നന്നായി ബാധിക്കുണ്ട് എന്നത് നേതൃത്വം ഓർക്കുക.
പുതിയ കമ്മറ്റി വരുമ്പോൾ bylaws മാറ്റി എഴുതപ്പെടണം. ഈ ദുഷിച്ച സമ്പ്രദായത്തോട് സഭാ വിടപറയേണം.
മറ്റുള്ളവരെ അവഹേളിക്കാൻ നോട്ടീസ് വിതരണം ചെയുക, വീഡിയോ പോസ്റ്റ് ചെയുക പോലുള്ള തരം താണ രീതികൾ ഉപേക്ഷിക്കുക.
ജീവിതാവിശുദ്ധി ഇല്ലാത്തവരെ മാറ്റി നിർത്തുക.
സ്ഥാനമാനങ്ങൾ ദുർവിനിയോഗം ചെയ്യുന്നവരെ ഒഴിവാക്കുക.
പണം ആകരുത് ക്രിസ്തീയ നേതൃത്തത്തിലേക്കുള്ള മാനദണ്ഡം.

“സഹോദരന്മാരെ അന്യോന്യം ദുഷിക്കരുത്. തന്റെ സഹോദരനെ ദുഷിക്കുകയും വിധിക്കുകയും ചെയ്യുന്നവൻ ന്യയപ്രമാണത്തെ ദുഷിക്കുകയും വിധിക്കുകയും ചെയ്യുന്നു “

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.