ഇന്ത്യക്കാർ ഓൺഅറൈവൽ വിസ ദുരുപയോഗം ചെയ്യുന്നതായി ഖത്തർ! പരിശോധന കർശനമായേക്കും.

ഷിനു തിരുവല്ല

ഇന്ത്യക്കാർക്കുള്ള ഓൺ അറൈവൽ വിസ സംവിധാനം ദുരുപയോഗം ചെയ്യുന്നതായി ഖത്തർ ആഭ്യന്തര മന്ത്രാലയം ആശങ്ക അറിയിച്ചു. ഏഴുമാസത്തിനുള്ളിൽ 96 ഇന്ത്യക്കാരാണ് മയക്കുമരുന്നുമായി ഖത്തറിൽ പിടിയിലായത്. ഇതോടെയാണ് ഓൺ അറൈവൽ വിസ സംവിധാനം ദുരുപയോഗം ചെയ്യുന്നുവെന്ന് കാണിച്ച് ഖത്തർ ഇന്റർനാഷണൽ കോർപറേഷന് മേധാവി മേജർജനറൽ അബ്ദുൽ അസീസ് അൽ അൻസാരി ഇന്ത്യൻ സ്ഥാനപതിയെ ആശങ്ക അറിയിച്ചത്.

കോഴിക്കോട്, കൊച്ചി, മുംബൈ, ബാംഗ്ലൂർ, ഹൈദരാബാദ് എന്നിവിടങ്ങളിൽ നിന്നാണ് ദോഹയിലേക്ക് കൂടുതലായി അനധികൃതമായ രീതിയിൽ ലഹരി പദാർത്ഥങ്ങൾ കടത്തപെടുന്നത് എന്നും ടൈംസ് ഓഫ് ഇന്ത്യ റിപോർട്ടിൽ പറയുന്നു.

30 ദിവസത്തെ കാലാവധിയാണ് നിലവിൽ ഇന്ത്യക്കാർക്ക് ഓൺ അറൈവൽ വിസ സംവിധാനത്തിലൂടെ ഖത്തർ നൽകുന്നത്. ഇത് കുറച്ചു കൂടി കർശനമായ നിബന്ധനകൾക്ക് വിധേയമാക്കാനാണ് അധികൃതരുടെ നീക്കമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

തൊഴിൽ ഇന്റർവ്യുവിനെത്തുന്ന ഇന്ത്യക്കാരാണ് പിടിക്കപ്പെട്ടവരിൽ ഏറെയും. ഇന്ത്യയിലെ വിമാനത്താവങ്ങളിലെ സുരക്ഷാ സംബന്ധിച്ച ആശങ്കകളും ഖത്തർ അധികൃതർ ഗൗരവമായാണ് കാണുന്നത്.

വിമാനത്താവള ഉദ്യോഗസ്ഥർ അറിയാതെ അനധികൃത പ്രവർത്തനങ്ങൾ നടക്കില്ലെന്നാണ് ഖത്തർ അധികൃതർ ഉറച്ചു വിശ്വസിക്കുന്നത്. ഇത് ഇന്ത്യയിൽനിന്നുള്ള ഖത്തർ സന്ദർശകർക്ക് കൂടുതൽ കർക്കശമായ പരിശോധനകളായിരിക്കും നൽകുക.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.