ലേഖനം:”കാതുകളിൽ മുഴങ്ങുന്ന ദൈവശബ്ദം” | ജിജോ, പുനലൂർ

പാസ്റ്റർ പ്രസംഗം തുടർന്നു… അദ്ദേഹത്തിന്റെ വാക്കുകൾക്ക് ഓരോരുത്തരും ശ്രദ്ധയോടെ കാതോർത്തു.
പാപ പ്രലോഭനങ്ങൾ ഏറെയുള്ള ലോകത്തിൽ എത്രത്തോളം സൂഷ്മതയോടെ ജീവിക്കണം എന്നു അദ്ദേഹം ഓർമപ്പെടുത്തി.
യോസേഫിന്റെ ജീവിതം ആധാരമാക്കി ആയിരുന്നു ചിന്താവിഷയം. പ്രലോഭനങ്ങളോടെ തന്നെ വീഴ്ത്താൻ ശ്രമിച്ച യജമാനന്റെ ഭാര്യയുടെ മുന്നിൽ അടിപതറാതെ മരണകരമായ പാപത്തിൽ നിന്നും ഓടിമറഞ്ഞ യോസേഫ്, നമുക്ക് നൽകുന്നത് പ്രലോഭനങ്ങളെ അതിജീവിക്കാൻ നമുക്കോരോരുത്തർക്കും കഴിയും എന്നുള്ളതാണ്. ആത്മഫലങ്ങളിൽ “ഇന്ദ്രിയജയം ” എന്ന ഭാഗം ചേർത്ത് അദ്ദേഹം അവതരണം നടത്തി. മാത്രമല്ല, ഓരോ ദിവസവും ഏതു സമയത്തും പരിശുദ്ധാത്മാവിന്റെ സഹായം അതിൽ ആവശ്യമാണെന്ന് അദ്ദേഹം ഓർമപ്പെടുത്തി.
എല്ലാവരും ദൈവത്തെ സ്തുതിച്ചു…. എത്രത്തോളം പ്രലോഭനങ്ങൾ വന്നിട്ടും അവിടൊന്നും വീണു പോകാൻ അനുവദിക്കാതിരുന്ന ദൈവത്തിന് എല്ലാവരും ഒരുപാട് നന്ദി പറഞ്ഞു…..
യോഗം അവസാനിച്ചു,

പക്ഷെ, ദൈവദാസന്റെ സന്ദേശം കുഞ്ഞുമോനെ ചിന്തിപ്പിച്ചു…
എല്ലാരും വിശേഷങ്ങൾ ചോദിക്കുന്ന തിരക്കിൽ ആയിരുന്നു. എല്ലാവർക്കും ഹസ്തദാനം നൽകി വിശേഷങ്ങൾ അന്വേഷിച്ചു കുഞ്ഞുമോൻ മടങ്ങി.

കുഞ്ഞുമോൻ പ്രസംഗത്തിന്റെ ചിന്തകളിൽ വീട്ടിലേക്കു നടന്നു….

കുറച്ചു നാൾ മുൻപ് അങ്ങേതൊടിയിൽ താമസിക്കുന്ന കൊച്ചുമോൾ തന്നോട് പ്രണയാഭ്യർത്ഥന നടത്തിയിരുന്നു. ഈ കൊച്ചുമോൾ തന്നെ കണ്ടു ഇഷ്ടപ്പെട്ടു ഇങ്ങോട്ട് വന്നതാണ്. പക്ഷെ, മറ്റൊരാളിൽ നിന്നും കൊച്ചുമോൾക്കു മറ്റു പലരുമായി പ്രണയം ഉണ്ടെന്ന് അന്നുതന്നെ കുഞ്ഞുമോൻ അറിഞ്ഞു. നല്ലൊരു സുഹൃത്തായി കണ്ടതാണ്. പിന്നീട് അവൾക്കു ഇഷ്ടം ആയി മാറ്റപ്പെട്ടു. താൻ ചിന്തിച്ച ആളല്ല എന്ന് മനസ്സിലാക്കിയ കുഞ്ഞുമോൻ മണിക്കൂറുകൾക്കുള്ളിൽ അവളുമായി എല്ലാ സൗഹൃദവും നിർത്തേണ്ടതായി വന്നു…..
കർത്താവേ, താൻ വല്ല്യ പാപി ആയോ , പ്രലോഭങ്ങളിൽ വീണു പോകാൻ ഇടയായല്ലോ … ഇഷ്ടം ആണെന്ന് പറഞ്ഞതല്ലാതെ താൻ ഒന്നു മിണ്ടുക പോലും പിന്നെ ചെയ്തിട്ടില്ല.
അന്നും ദൈവം തന്നെ സഹായിച്ചു. കൊച്ചുമോളിൽ നിന്നും തന്നെ രക്ഷിച്ച ദൈവത്തിനു നന്ദി പറഞ്ഞു.
ഇനി എന്തു വന്നാലും ഒരു പ്രലോഭനങ്ങളിലും ചാഞ്ഞു പോകാൻ തന്റെ മനസ്സിനെ അനുവദിക്കില്ല എന്നവൻ ഒരിക്കലൂടെ ഉറച്ചു.
വചനം നൽകുന്ന തിരിച്ചറിവിനെ അവൻ ഓർത്തു.
ജോണി പാസ്റ്റർ ഒരു ദൈവ മനുഷ്യൻ ആണ്. നല്ല ഉപദേശം ആണ് ഓരോ ദിവസവും നൽകുന്നത്. അറിഞ്ഞും അറിയാതെയും ചെയ്യുന്ന തെറ്റുകൾക്കെല്ലാം ഒക്കെ ഈയിടെയായി തിരിച്ചറിവ് നൽകുന്നുണ്ട്.

വൈകിട്ട് പാടത്തു പോകണം , നാളെ കപ്പ നടാൻ ഉള്ളതായത് കൊണ്ട് അല്പം കാട് വളർന്നു നിൽപ്പുണ്ട്. അതൊന്നു വൃത്തിയാക്കണം. പാടത്തെ ഓലപ്പുരയിൽ തൂമ്പ എടുക്കാൻ കുഞ്ഞുമോൻ ഇറങ്ങി….
പെട്ടെന്ന്,
ആ കാഴ്ച കുഞ്ഞുമോനെ ഭീതി ജനിപ്പിച്ചു.ഉയർന്നു പൊങ്ങുന്ന പുകയും ചുണ്ടുകളിൽ തെളിയുന്ന തീക്കൊള്ളികളും വെട്ടിത്തിളങ്ങുന്ന പാനപാത്രം, ഉന്മാദ ലഹരിയിൽ ഇരിക്കുന്ന മൂന്ന് ആത്മാക്കൾ. തന്നെ ആരും കണ്ടിട്ടില്ലെന്നു ഉറപ്പു വരുത്തി കുഞ്ഞുമോൻ അവിടെ നിന്നും ഓടി.
അല്പദൂരം പിന്നിട്ട കുഞ്ഞുമോൻ പാടവരമ്പത്തു അണച്ചു കൊണ്ട് ഇരുന്നു…. രാവിലത്തെ പാസ്റ്ററിന്റെ സന്ദേശം ആ മനസ്സിലേക്ക് ഒഴുകി.

” പാപത്തിന്റെ ശമ്പളം മരണം “.

വൈകിട്ട് സഭാഹോളിൽ കമ്മറ്റിയുണ്ട്, 7 മണിക്കാണ് യോഗം. കുഞ്ഞുമോനും കൃത്യസമയത്തു എത്തിയിരുന്നു. എല്ലാവരും വന്നു.
പതിവ് പരിപാടികൾ അരങ്ങേറി. അഭിപ്രായങ്ങൾ വ്യത്യാസം ഉള്ളതായി മാറി,
സംസാരങ്ങളുടെ ഗതികൾക്ക് നിയന്ത്രണം വിട്ടു ,
ശബ്ദങ്ങളുടെ തരംഗങ്ങൾ ഉയർന്നു പൊങ്ങി,
അലയടിച്ചുയരുന്ന ഭാഷ വിസ്മയങ്ങളിൽ നാടാകെ അലയടിച്ചു…..

ആർത്തിരമ്പുന്ന മുഖങ്ങൾക്കിടയിൽ… അല്പ മണിക്കൂർ മുൻപ് ഓലപ്പുരയിൽ താൻ കണ്ട രണ്ടുമൂന്നാത്മാക്കളിൽ ഒരാളുടെ മുഖം കുഞ്ഞുമോൻ കണ്ടു…….

ആരോടും കുഞ്ഞുമോൻ അതു പറഞ്ഞില്ല. ആരും ഒരിക്കലും അത് അറിഞ്ഞുമില്ല……

കുഞ്ഞുമോൻ പതിയെ അവിടെ നിന്നുമിറങ്ങി….

“ദൈവം സംസാരിക്കുന്നു ആരും അതു ഗ്രഹിക്കുന്നില്ല. ”
എല്ലാരും തിരക്കിലാണ്……
രാവിലത്തെ പാസ്റ്റർ പറഞ്ഞ സന്ദേശം ഒന്നുകൂടി അവനോർത്തു…….

വീട്ടിൽ വന്നു, അത്താഴത്തിന് അവൻ ഇരുന്നില്ല… നിറഞ്ഞ കണ്ണുകളോടെ അവൻ ആ പായയിൽ മുട്ടുകുത്തി…. ലോകത്തിൽ ഞാൻ ഒന്നും ആയില്ലെങ്കിലും എന്റെ മനസും ശരീരവും കളങ്കപ്പെടാതിരിപ്പാൻ പരിശുദ്ധത്മാവിന്റെ സഹായം ദിനവും നല്കണമേ എന്നവൻ ഉള്ളുരുകി പ്രാർത്ഥിച്ചു…..
“മനുഷ്യരെ മറയ്ക്കാം പക്ഷെ, ദൈവത്തെ മറയ്ക്കാൻ കഴിയില്ല..”
മെല്ലെ അവന്റെ കണ്ണുകൾ നിദ്രയിലേക്ക് വഴുതി………..
————————

തെറ്റ് ദൈവം ചൂണ്ടിക്കാണിക്കുന്നു തെറ്റ് തിരുത്താൻ ആരും തയ്യാറല്ല. ദൈവ വചനത്തിനു മുന്നിൽ ഭയപ്പെട്ട്, തെറ്റും ശെരിയും ഏതെന്നു തിരിച്ചറിഞ്ഞു, ഓരോ ദിവസവും ഭക്തിയോടെ ജീവിക്കുന്ന തലമുറ ഇന്നില്ല. എല്ലാം വെറും അഭിനയങ്ങൾ മാത്രം. നിസാര കാര്യങ്ങൾക്കു വേണ്ടി വഴക്കിടാനും, തമ്മിലടിക്കാനും ഇഷ്ടപ്പെടുന്നവർ, ഭൗതിക നേട്ടങ്ങളിൽ മാത്രം, ലോകസുഖങ്ങളിൽ മാത്രം ലക്ഷ്യം തേടുന്നവർ.
ഈ ഭാവനയിൽ കുഞ്ഞുമോനെ പോലുള്ളവർ ഇന്നും സമൂഹത്തിൽ ഉണ്ട്. അവർ നിശബ്ദർ ആണ്. തന്റെ ജീവിതത്തിലെ ചെറിയ കാര്യങ്ങളിൽ പോലും അയാൾക്ക് ഒന്നുകൂടി ചിന്തിക്കേണ്ടതായി വന്നു …

ഓർക്കുക….

” ദൈവ വചനം ഇന്നും ചിലർക്ക് തിരിച്ചറിവ് നൽകുന്നു “.

Nb : ഇതൊരു ഭാവന മാത്രം ആണ്. നല്ല മനസ്സോടെ മാത്രം വായിക്കുക.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.