ഐ.പി.സിയുടെ അമരത്തേയ്ക്ക്‌ പാസ്റ്റർ വത്സൻ എബ്രഹാം; പാസ്റ്റർ സാം ജോർജ് ജനറൽ സെക്രട്ടറി

കുമ്പനാട്: ഐ.പി.സി 2019-2022 വർഷത്തേക്കുള്ള ഭരണസമിതിയെ തിരഞ്ഞെടുത്തു. ജനറൽ പ്രസിഡന്റ്‌ ആയി പാസ്റ്റർ ടി. വത്സൻ എബ്രഹാം, വൈസ് പ്രസിഡന്റായി പാസ്റ്റർ വിത്സൺ ജോസഫ്, സെക്രട്ടറിയായി പാസ്റ്റർ സാം ജോർജ്, ജോയിന്റ് സെക്രട്ടറിയായി പാസ്റ്റർ എം.പി. ജോർജുകുട്ടി, ട്രഷറർ ആയി സണ്ണി മുളമൂട്ടിൽ എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.

post watermark60x60

പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട പാസ്റ്റർ ടി. വത്സൻ എബ്രഹാം മുൻ ജനറൽ സെക്രട്ടറിയും കുമ്പനാട് ഇന്ത്യ ബൈബിൾ കോളേജ് സ്ഥാപകനുമാണ്. വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട പാസ്റ്റർ വിത്സൻ ജോസഫ് നിലവിൽ വൈസ് പ്രസിഡന്റും പത്തനംതിട്ട സെന്റർ ശുശ്രൂഷകനും, ഷാർജ വർഷിപ്പ് സെന്റർ സീനിയർ പാസ്റ്ററുമാണ്. സെക്രട്ടറി ആയി തിരഞ്ഞെടുക്കപ്പെട്ട സാം ജോർജ്ജ് മുൻ ആക്ടിങ് ജനറൽ സെക്രട്ടറിയും, പത്തനാപുരം സെന്റർ ശുശ്രൂഷകനും കൊട്ടാരക്കര മേഖല വർക്കിംഗ് പ്രസിഡന്റുമാണ്. ജോയിന്റ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട പാസ്റ്റർ എം.പി. ജോർജ്ജുകുട്ടി പുന്നവേലി സെന്റർ ശുശ്രൂഷകനും ഹോസ്പിറ്റൽ മിനിസ്ട്രീസ് ഇന്ത്യ സ്ഥാപകനുമാണ്. ട്രഷററായി തിരഞ്ഞെടുക്കപ്പെട്ട സണ്ണി മുളമൂട്ടിൽ മുൻ കേരള സ്റ്റേറ്റ് ട്രെഷററുമാണ്.

ഒക്ടോബർ 23ന് കുമ്പനാട് വച്ചാണ് തിരഞ്ഞെടുപ്പ് നടന്നത്. വോട്ടെണ്ണൽ ഇന്ന് നടന്നു. ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും വിദേശരാജ്യങ്ങളിൽ നിന്നും സഭാ പ്രതിനിധികൾ വോട്ടെടുപ്പിൽ പങ്കെടുത്തു. സഭാവിശ്വാസികൾ ആവേശത്തോടെ നോക്കിക്കണ്ട തിരഞ്ഞെടുപ്പിൽ പുതിയ നേതൃത്വമാണ് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.

Download Our Android App | iOS App

നവനേതൃത്വത്തിന് ക്രൈസ്തവ എഴുത്തുപുരയുടെ അഭിനന്ദനങ്ങൾ.

-ADVERTISEMENT-

You might also like