എം.പി.എ യൂ കെ യുടെ പതിനേഴാമത് നാഷണൽ കോൺഫറൻസ് 2020 ഏപ്രിലിൽ ബെൽഫാസ്റ്റിൽ

ബെൽഫാസ്റ്റ്: യു.കെ യിലുള്ള മലയാളി പെന്തക്കോസ്ത് അസോസിയേഷന്റെ പതിനേഴാമത് നാഷണൽ കോൺഫറൻസ് 2020 ഏപ്രിൽ 10 മുതൽ 12 വരെ നടത്തപ്പെടുന്നു. ബെൽഫാസ്റ്റിലെ ആൻഡ്രിയ ഫോറത്തിൽ വച്ചാണ് കോൺഫറൻസ് നടക്കുന്നത്.

‘രൂപാന്തരപ്പെടുവീൻ” (റോമർ 12:2) എന്നതാണ് കോൺഫറൻസിന്റെ ചിന്താവിഷയം. എം.പി.എ യു.കെ പ്രസിഡന്റ് പാസ്റ്റർ ബാബു സക്കറിയ ഉദ്ഘാടനം ചെയ്യുന്ന 3 ദിവസത്തെ കോൺഫറെൻസിൽ കർത്താവിൽ പ്രസിദ്ധരായ പാസ്റ്റർ അജി ആന്റണി, പാസ്റ്റർ ഷിബു തോമസ്(ഒക്കലഹോമ) സിസ്റ്റർ ദേവ രാജൻ(യുകെ), സിസ്റ്റർ ലീലാമ്മ ഡാനിയേൽ(യു കെ) എന്നിവർ ദൈവവചനം ശുശ്രൂഷിക്കും.

എം.പി.എ ക്വയറിനൊപ്പം ജോയൽ പടവത്ത്‌ ആരാധനയ്ക്ക് നേതൃത്വം കൊടുക്കും. ആദ്യമായാണ് നോർത്തേൺ അയർലണ്ടിലെ ബെൽഫാസ്റ്റിൽ വച്ച് മലയാളി പെന്തകോസ്ത് അസ്സോസിയേഷൻ യൂകെ യുടെ ഒരു കോൺഫറൻസ് നടക്കുന്നത്. എം പി ഏ യൂ കെ ജനറൽ സെക്രട്ടറി പാസ്റ്റർ വിൽ‌സൺ ഏബ്രഹാമിന്റെ നേതൃത്വത്തിൽ കോൺഫറൻസിന്റെ ഒരുക്കങ്ങൾക്കും വിജയത്തിനുമായി 20 അംഗ കമ്മറ്റി പ്രവർത്തിച്ചു വരുന്നതായി മീഡിയ കോഡിനേറ്റർ പാസ്റ്റർ ജിനു മാത്യു ക്രൈസ്തവ എഴുത്തുപുര ന്യൂസിനെ അറിയിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.