കവിത: കരുതൽ | സോബി ജോർജ്, ഡെറാഡൂൺ

കോഴി തന്റെ ചിറകിൻ മറവിൽ
തൻ കുഞ്ഞിനെ ഒളിപ്പിക്കുന്നു
യേശു തന്റെ കുരിശിൻ നിഴലിൽ
തൻ കുഞ്ഞിനെ മറച്ചീടുന്നു

ശത്രു ശക്തിയൊന്നു മേല്ക്കുകയില്ല
പദ്മോസിൽ നിന്നു വിളിച്ചാൽ… നീ
കർമ്മേലിൽ നിന്നു വിളിച്ചാൽ
കൃപയായ് നിറഞ്ഞീടുന്ന
മഴയായ് ഇറങ്ങീടുന്ന
എൻ സർവ്വശക്ത ജീവനാഥനേ….
വാഴ്ത്തീ സ്തുതിച്ചിടുക….

അലറുന്ന സിംഹങ്ങളും
എതിരുള്ള നേതാക്കന്മാരും
നിഷ്ഭ്രമരായ് നോക്കി നിന്നിടും
ശക്തനായ എൻ കർത്തൻ മുമ്പിൽ

ഭോഷനെന്ന് കരുതീടിലും
ലോകക്കാർ എതിർത്തീടിലും
ഞാൻ താളടിയായ് വീണീടിലും സർവ്വശക്തനെന്റെ കൂടെയുണ്ട്…

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.