ലേഖനം:കാഴ്ച ഉള്ളവനെ കുരുടനാക്കുന്ന സമ്മാനം | അലക്‌സ് , പൊൻവേലിൽ

വിശുദ്ധ വേദപുസ്തക ത്തിൽ സമ്മാന ചരിത്രം ആരംഭിക്കുന്നത് രണ്ടു പ്രാവശ്യം ചതിയിലൂടെ ജ്യേഷ്ഠാവകാശവും അനുഗ്രഹവും അപഹരിച്ചെടുക്കുന്ന ഉപായിയായ യാക്കോബിലൂടെ യാണ്, ഒരിക്കൽ ചുവന്ന പായസ്സത്തിലുടെ സഹോദരനേയും, ഇഷ്ടവും രുചികരമായ വേട്ട ഇറച്ചിയിലൂടെ പിതാവിനേയും കബളിപ്പിക്കുന്ന യാക്കോബ്. തന്റെ ജീവനെ ഭയന്ന് സഹോദരനായ യേശാവിനു സമ്മാനമായി 200 കോലാടിൽ തുടങ്ങി ദാസൻമാരുടെ കൂട്ടം വരെ എത്തി നിൽക്കുന്ന വിലപിടിപ്പുള്ള സമ്മാനം കൊടുത്ത് സഹോദരന്റെ കോപം പാറുന്ന കണ്ണിൽ നിന്നും രക്ഷ നേടാനുള്ള ശ്രമം നടത്തുന്ന ഉപായി ആയ യാക്കോബ്.(ഉൽപത്തി 32 : 18)
ഇതിനുമുമ്പ് ഏറെക്കുറെ സമാനമായ ഒരു സമ്മാനചരിത്രം വസ്തുവകയിൽ ബഹു സമ്പന്നനായിരുന്ന അബ്രഹാമിന്റെ യും ദൈവത്തിന്റെ പുരോഹിതനും ശാലേം രാജാവുമായ മൽക്കിസെദക്കും തമ്മിൽ നടക്കുന്നുണ്ട്, അതിനുശേഷം സോദോം രാജാവിനൊട് സമ്പത്ത് തിരികെ എടുത്തു കൊള്ളു എന്നു പറയുംമ്പോൾ അബ്രഹാം പറയുന്ന മറുപടി ഞാൻ അബ്രഹാമിനെ സമ്പന്ന നാക്കി എന്നു നീ പറയാതിരിപ്പാൻ ഞാൻ ഒരു ചരടാകട്ടെ ചെരിപ്പുവാറാകട്ടെ നിനക്കുള്ള തിൽ യാതൊന്നുമാകട്ടെ എടുക്കയില്ല, എന്ന് ദൈവത്തിങ്കലേക്ക് കൈ ഉയർത്തി സത്യം ചെയ്യുന്ന ആർജവം (integrity ) ഉള്ള അബ്രഹാം( ഉൽപത്തി 14 : 22)

എന്നാൽ കമഴ്ന്നു വീണാൽ കാപ്പണം എന്ന നിലവാരമുള്ള പ്രവാചക ശിഷ്യരും ഉള്ള ചരിത്രം ബൈബിൾ പറയുന്നു, ( 2 രാജാക്കന്മാർ 5 : 15 ) ഇവിടെ പ്രതിഗ്രഹം എന്ന പദം ആണ് ( Donation ) ഔദാര്യ ഭാവത്തോടെ നൽകുന്നതാണ് സംഭാവന, എന്നാൽ ഏലിശായുടെയും തന്റെ പ്രവാചക ശിഷ്യഗണത്തിൽ ഉള്ളവരും ഇടുക്കവും ഞെരുക്കവും ഒക്കെ നേരിടുന്നവരാണ് എങ്കിലും നയമാൻ എന്ന കുഷ്ഠ രോഗി ആയിരുന്നവന്റെ പ്രതിഗ്രഹം സർവ്വശക്തനായ ദൈവത്തിന്റെ നാമത്തിൽ താൻ കൈക്കൊള്ളുകയില്ല എന്ന് ആണയിട്ടുപറയുന്ന ഏലിശ എന്നാൽ ഹൃദയത്തിൽ കുഷ്ഠം നിറഞ്ഞ ഗേഹസി എന്ന് ശിഷന് ആ ഔദാര്യം ആയ വെള്ളിയും, വസ്ത്രംങ്ങളും ഉപേക്ഷിക്കാൻ കഴിയുമായിരുന്നില്ല ഉപായത്തിലൂടെ അത് കൈവശമാക്കുവാൻ ശ്രമം നടത്തുമ്പോൾ അതോടൊപ്പം ഔദാര്യമായി നയമാന്റെ ശരിരത്തിലേ കുഷ്ഠം കൂടി താൻ സ്വന്തമാക്കി പാളയത്തിനു പുറത്തേക്ക് കടക്കുന്നു.

ആവർത്തനം 16 : 19 ന്യായം മറിച്ച് കളയരുത്, മുഖം നോക്കരുത്, സമ്മാനം വാങ്ങരുത് സമ്മാനം ജ്ഞാനികളുടെ കണ്ണ് കുരുടാക്കുകയും നീതിമാന്മാരുടെ കാര്യം മറിച്ചു കളകയും ചെയ്യുന്നു.
സദ്യശ്യ 17 :23 ദുഷ്ടൻ ന്യായത്തിന്റെ വഴികളെ മറിക്കെണ്ടതിനു ഒളിച്ചു കൊണ്ടു വരുന്ന സമ്മാനം വാങ്ങുന്നു.
ദൈവം തെരഞ്ഞെടുത്ത യരുശലേമിനോട് യെഹസ്കേലിലൂടെ ദൈവം സംസാരിക്കുന്നത് നാലുപുറത്തുനിന്നും നിന്റെ അടുക്കൽ വരുവാൻ സകലർക്കും സമ്മാനം നൽകുന്നു (യെഹസ്കേൽ 16 : 33 ).
മീഖാ പറയുന്നത് സമ്മാനം വാങ്ങി ന്യായം വിധിക്കുന്നു പുരോഹിതന്മാർ കൂലി വാങ്ങി ഉപദേശിക്കുന്നു, പ്രവാചകൻ പണം വാങ്ങി ലക്ഷണം പറയുന്നു എന്നിട്ടും അവർ യഹോവയേ ചാരി യഹോവ നമ്മുടെ ഇടയിൽ ഇല്ലയോ അനർഥം നമുക്ക് വരികയില്ല എന്ന് പറയുന്നു (3 :11 )

ഈ അടുത്ത ഇടെ എന്റെ സ്നേഹിതൻ പങ്കുവെച്ച ഒരനുഭവം താൻ ഉൾപ്പെട്ടു നിൽക്കുന്ന സഭാ സംഘടനയുടെ ഔദ്യോഗിക കൃത്യനിർവഹണകാര്യം നിർവഹിക്കുമ്പോൾ മറ്റൊരു വ്യക്തി അത് തന്റെ ഇംഗിതം പോലെ ചെയ്യുകയാണെങ്കിൽ (ഏജന്റായി പ്രവർത്തിക്കുന്ന ഒരാൾ) ഒരു തുക വാഗ്ദാനം ചെയ്യാം എന്നായി, അദ്ദേഹം പറഞ്ഞ മറുപടി എന്നെ വളരെ ചിന്തിപ്പിച്ചു, താൻ സത്യ ദൈവത്തെ അറിയാത്തവനായി ജീവിച്ച ഒരുകാലം എനിക്കുണ്ട് അന്നു പോലും ധാർമ്മിക നിലവാരം പണത്തിനുമുൻപിൽ ഞാൻ അടിയറവ് വെച്ചിട്ടില്ല, നിങ്ങൾ ചിന്തിക്കുന്നുണ്ടോ കറൻസി യുടെ മുൻപിൽ എന്റെ മനസാക്ഷി യേ പണയപ്പെടുത്തുമെന്ന്, പണത്തിനു ഒരുപാട് ആവശ്യം ഉള്ള വ്യക്തി തന്നെ യാണ് ഞാനും പക്ഷെ മനസാക്ഷി പണയപ്പെടുത്തി ആവശ്യം നേടി എടുക്കാൻ എനിക്കാവില്ല എന്റെ ദൈവം എന്റെ കാര്യം നോക്കികൊള്ളും, ഇത്രയും കേട്ടപ്പോൾ വാഗ്ദാനം ആയി വന്ന വ്യക്തി എങ്ങോട്ട് പോയെന്ന് പോലും അറിയില്ല എന്ന്, ഇത് പൊതു സമൂഹത്തിൽ നടന്ന കാര്യം അല്ല നമ്മുടെ ഇടയിൽ നടക്കുന്ന കാര്യം തന്നെ.
അതേ നാം അനുവദിച്ചു കൂടാ നമ്മുടെ അക കണ്ണിനേ മങ്ങിക്കുന്ന ഒന്നിനേയും, എത്ര വലിയ ദാനവും ദാതാവിനൊപ്പം ആകില്ല.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.