യു പി എഫ് കെ 2019 വാർഷിക കൺവൻഷൻ ഒക്ടോബർ 23ന് ആരംഭിക്കും. ഡോ ബി വര്‍ഗ്ഗീസ് മുഖ്യ പ്രാസംഗികൻ

സുപ്രസിദ്ധ സുവിശേഷ പ്രാസംഗികൻ ഡോ ബി വര്‍ഗ്ഗീസ് വചനം സംസാരിക്കും. കൺവൻഷൻ ഗായക സംഘത്തോടൊപ്പം ഡോ. ബ്ലെസ്സണ്‍ മേമന ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും.

കുവൈറ്റ്: കുവൈറ്റിലുള്ള പെന്തകോസ്ത് വിശ്വാസികളുടെ ഐക്യവേദിയായ
യുണൈറ്റഡ് പെന്തെക്കോസ്റ്റൽ ഫെല്ലോഷിപ്പ് ഓഫ് കുവൈറ്റ് (UPFK) ൻറെ നേതൃത്വത്തിൽ നടത്തപെടുന്ന 2019 ലെ വാർഷിക കൺവൻഷൻ, ഒക്ടോബർ 23 ബുധൻ മുതൽ 25 വെള്ളി വരെ നടത്തപ്പെടും. സുപ്രസിദ്ധ സുവിശേഷ പ്രാസംഗികൻ ഡോ ബി വര്‍ഗ്ഗീസ് വചനം സംസാരിക്കും. കൺവൻഷൻ ഗായക സംഘത്തോടൊപ്പം ഡോ.ബ്ലെസ്സണ്‍ മേമന ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും.

post watermark60x60

പെന്തക്കോസ്തു സഭകളുടെ സഹകരണത്തിൽ ഗൾഫ് രാജ്യങ്ങളിൽ വച്ച് നടത്തപെടുന്ന ഏറ്റവും വലിയ ആത്മീയ സംഗമമാണ് നാഷണൽ ഇവാൻജലിക്കൽ ചർച്ചിൽ വച്ച് നടത്തപെടുന്ന ഈ മഹായോഗം. യുപിഎഫ്കെ പ്രസിദ്ധീകരിക്കുന്ന സുവനീറിന്റെ പ്രകാശനം, കൺവെൻഷനോട് അനുബന്ധിച്ചു ക്രമീകരിച്ചിട്ടുണ്ട്. കുവൈറ്റിലുള്ള പെന്തകോസ്ത് വിശ്വാസികളുടെ സഹകരണത്തിന് പ്രയോജനകരമാകുന്ന യു പി എഫ് കെ കുവൈറ്റിൽ ഉപദേശൈക്യമുള്ള 19 പെന്തക്കോസ്തു സഭകളുടെ പൊതുവേദിയാണ്.

വിവിധ കമ്മറ്റികളോടൊപ്പം പാസ്റ്റര്‍ ജോസ് തോമസ്‌ (പ്രോഗ്രാം കോര്‍ഡിനേറ്റര്‍),
ജിജി എം തോമസ്‌ (ജനറൽ കൺവീനർ), ഷിബു വി സാം (സെക്രട്ടറി), പാസ്റ്റര്‍ സണ്ണി ആണ്ട്രൂസ് (ട്രഷറർ), ബ്രദര്‍ രാജേഷ്‌ സേവ്യര്‍ (ജോയിന്റ് സെക്രട്ടറി), ബ്രദര്‍ ജിജി ഫിലിപ്പ് (ജോയിന്റ് ട്രഷറർ), അനുമോദ് ബേബി (പബ്ലിസിറ്റി), പാസ്റ്റര്‍ ജോസഫ്‌ മാത്യു,
ഡോ സുജുമോന്‍ ജോണ്‍, റോയി കെ. യോഹന്നാൻ, മാത്യു ദാനിയേൽ ( ഉപദേശക സമിതിയംഗങ്ങൾ) എന്നിവർ കൺവൻഷന്റെ ഒരുക്കങ്ങൾക്ക് നേതൃത്വം നൽകി വരുന്നു.

-ADVERTISEMENT-

You might also like