പി.വൈ.പി.എ ആലപ്പുഴ വെസ്റ്റ് സെന്റർ പരിസ്ഥിതി സൗഹൃദ താലന്ത് പരിശോധന 2019 ന് ശുഭപര്യവസാനം

ആലപ്പുഴ: ആലപ്പുഴ വെസ്റ്റ് സെന്റർ പി.വൈ.പി.എ താലന്ത് പരിശോധന 2k19 പാസ്റ്റർ സി.ഐ. ജോസ് പ്രാർത്ഥിച്ചു ആരംഭം കുറിച്ച ഉത്ഘാടന സമ്മേളനത്തിൽ പി.വൈ.പി.എ സെന്റർ പ്രസിഡന്റ്‌ പാസ്റ്റർ മനേഷ് (മനു) വർഗീസ് ഉത്ഘാടനം നിർവഹിച്ചു.

വൈസ് പ്രസിഡന്റ്‌ ഇവാ. സി.ജെ. ഷിജുമോൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ജോബി ജോൺ സ്വാഗതവും, മാത്യു വര്ഗീസ് നിബന്ധനകൾ & നിർദേശങ്ങൾ നൽകി ഒപ്പം പരിസ്ഥിതി സൗഹൃദ താലന്ത് പരിശോധനയുടെ ലക്ഷ്യങ്ങൾ വിവരിച്ചു.

നാല് വിഭാഗങ്ങളിലായി നൂറ്റിയറുപതിൽ പരം യുവ പ്രതിഭകളുടെ ഉജ്വല പ്രകടനകൾക്ക് കാർത്തികപ്പള്ളി ഗില്ഗാൽ സഭ സാക്ഷ്യം വഹിച്ചു.

പരിസ്ഥിതി സൗഹൃദ പരിപാടി എന്ന നിലയിൽ താലന്ത് പരിശോധന ശ്രദ്ധേയമായി. ഗ്രീൻ പ്രോട്ടോകോൾ പൂർണമായി പാലിച്ചു പ്ലാസ്റ്റിക് ഉത്പന്നങ്ങൾ, ഫ്ലെക്സ്, പൗച്, പ്ലാസ്റ്റിക് കപ്പ്‌ & പാത്രങ്ങൾ ഇവ ഒഴിവാക്കി.

മാലിന്യങൾ ഉറവിടത്തിൽ തന്നെ സംസ്കരിക്കുക, പ്ലാസ്റ്റിക് കിറ്റുകൾക്ക് പകരം തുണിസഞ്ചികൾ ശീലമാക്കുക, പ്രകൃതിയെ സംരക്ഷിക്കുക, രാസവള പ്രയോഗത്തെ നിരുത്സാഹപ്പെടുത്തി ജൈവ കീടനാശിനികൾ പ്രോത്സാഹിപ്പിക്കുക തുടങ്ങി പ്രകൃതിയുടെ തനിമ നിലനിർത്താനുള്ള ഒട്ടേറെ ബോധവത്കരണ സന്ദേശങ്ങൾ താലന്ത് പരിശോധനയിൽ പ്രദർശിപ്പിച്ചു.

യുവജനങ്ങളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ താലന്ത് പരിശോധന, അഞ്ച് വേദികളിലായി മികവുറ്റ വിധികർത്താക്കൾ നിയന്ത്രിച്ചു.

താലന്ത് പരിശോധനയിൽ 134 പോയിന്റുകൾ നേടി തോട്ടപ്പള്ളി ഫിലദെൽഫിയാ പി.വൈ.പി.എ എവറോളിങ് ട്രോഫിക്ക് അർഹരായി. കണ്ണമംഗലം ബെഥേൽ പി.വൈ.പി.എ 128 പോയിന്റുകൾ കരസ്ഥമാക്കി തൊട്ടു പിറകിൽ രണ്ടാം സ്ഥാനത്തെത്തി. കലവൂർ പി.വൈ.പി.എ യൂണിറ്റിലെ സിജോ പൊന്നപ്പൻ 34 പോയിന്റുകൾ നേടി വ്യക്തിഗത ചാമ്പ്യനായി.

ഇടവേളയിൽ സംഘടിപ്പിച്ച പൊതുവിജ്ഞാന പ്രശ്നോത്തരിയിൽ യുവജനങ്ങൾ ആവേശത്തോടെ പങ്കെടുത്തു. പ്രശ്നോത്തരിയിൽ റോബിൻ മാത്യു ചാരമംഗലം ഒന്നാമതെത്തി. സെന്റർ പി.വൈ.പി.എ ഉപദേശക സമിതി അംഗം ബിജു മാത്യു കാർത്തികപ്പള്ളി ക്യാഷ് അവാർഡ് സ്പോൺസർ ചെയ്തു.

സംസ്ഥാന പി.വൈ.പി.എ മെഗാ ബൈബിൾ ക്വിസിൽ വിജയിയായ സിസ്റ്റർ റെനി മാത്യുവിനെ താലന്ത് പരിശോധനയിൽ പ്രത്യേകം അനുമോദിച്ചു.

സെക്രട്ടറി വെസ്‌ലി പി. എബ്രഹാം റിസൾട്ട്‌ പ്രഖ്യാപിച്ചു. ട്രഷറർ ഫെബിൻ ജെ. മാത്യു കൃതജ്ഞത പ്രകാശിപ്പിച്ചു. സെന്റർ സെക്രട്ടറി പാസ്റ്റർ ജോസഫ് ജോണിന്റെ പ്രാർത്ഥനയോടും ആശീർവാദത്തോടും കൂടി 2019 താലന്ത് പരിശോധനയ്ക്ക് തിരശീല വീണു.

സെന്റർ പി.വൈ.പി.എ എക്സിക്യൂട്ടീവ്സ് പാസ്റ്റർ മനേഷ് വർഗീസ്, പാസ്റ്റർ സി.ജെ. ഷിജുമോൻ, ജോബി ജോൺ, വെസ്‌ലി പി. എബ്രഹാം, സാം അലക്സ്‌ തോമസ്, ഫെബിൻ ജെ. മാത്യു, പ്രയ്സി മാത്യു, സബിൻ സാബു(താലന്ത് കൺവീനർ) തുടങ്ങിയവർ നേതൃത്വം നൽകി.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.