ലൈഫ്ടെക് അക്കാദമി ഈവനിംഗ് ബൈബിൾ കോളേജ് ഉദ്ഘാടനം നവംബർ 4ന്

കല്ലിശ്ശേരി: ലൈഫ്ടെക് അക്കാദമി ഈവനിംഗ് ബൈബിൾ കോളേജ് ഉദ്ഘാടനം നവംബർ 4ന് നടക്കും. മണക്കാല ഫെയ്ത്ത് തിയോളജിക്കൽ സെമിനാരി പ്രിൻസിപ്പാൾ റവ. ഡോ. എം. സ്റ്റീഫൻ ഉദ്ഘാടനം ചെയ്യും. റവ. ഡോ. റ്റി.പി. വർഗ്ഗീസ് മുഖ്യ പ്രഭാഷണം നടത്തും. ശാരോൻ ചർച്ച് ദേശീയ പ്രസിഡന്റ് പാസ്റ്റർ പി.എം. ജോൺ സമർപ്പണ പ്രാർത്ഥന നടത്തും. ചർച്ച് ഓഫ് ഗോഡ് കൗണ്സിൽ സെക്രട്ടറി പാസ്റ്റർമാരായ ജെ. ജോസഫ്, ജോണ്സണ് കെ. സാമുവേൽ, എബി.പി. ജോർജ്ജ്, കെ.കെ. രാജു തുടങ്ങിയവർ നേതൃത്വം നൽകും.

മണക്കാല ഫെയ്ത്ത് തിയോളജിക്കൽ സെമിനാരിയുടെ അംഗീകാരത്തോടെ G.Th.(മലയാളം) B.A.in Theology (ഇംഗ്ലീഷ്) എന്നീ കോഴ്സുകളാണ് നടത്തപ്പെടുന്നത്. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ വൈകുന്നേരം 6 മണി മുതലാണ് ക്ലാസ്സുകൾ. ഉപദേശ വ്യതിയാനം അധികരിക്കുന്ന ഈ കാലത്ത് ക്രമീകൃതമായി ദൈവവചനം പഠിക്കുവാനുള്ള സുവർണ്ണാവസരമാണിത്. എം.സി. റോഡിൽ നിന്നും കല്ലിശ്ശേരി കെ.എസ്.ഇ.ബി. റോഡിൽ 500 മീറ്റർ പിന്നിടുമ്പോൾ സെന്ററിൽ എത്താം. വിവരങ്ങൾക്ക്: പാസ്റ്റർ ഫിന്നി ജോസഫ്: +91 95268 96202, പാസ്റ്റർ ടൈറ്റസ് ജോണ്സൻ: +91 9447440255

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.