രണ്ടാമത് ഐ.പി.സി മാല്ഡ കൺവെൻഷന് അനുഗ്രഹീത തുടക്കം

ഷിനു തിരുവല്ല

 

വെസ്റ്റ് ബംഗാൾ: രണ്ടാമത് ഐ.പി.സി മാല്ഡ കൺവെൻഷന് അനുഗ്രഹീത തുടക്കം. ദോഹ ഐ.പി. സി മിഷൻ ബോർഡിന്റെ നേതൃത്വത്തിൽ മാല്ഡയിൽ ആരംഭിച്ച രണ്ടാമത് കൺവെൻഷൻ ഇന്ന് വൈകീട്ട് 7 മണിക്ക് ആരംഭിച്ചു. പാസ്റ്റർ ജോൺ ടി. മാത്യു (ദോഹ ഐ.പി.സി സഭാ ശുശ്രൂഷകൻ) കൺവെൻഷൻ ഉൽഘാടനം ചെയ്തു.

പാസ്റ്റർ ഗൗരവ് ധാര വചനത്തിൽ നിന്ന് മുഖ്യ സന്ദേശം നൽകി. യെശയ്യാവ്‌ 7:14 നെ ആസ്പദമാക്കി യേശു ക്രിസ്തുവിന്റെ നിസ്തുലതയെ കുറിച്ചു പ്രസംഗിച്ചു.

ഞായറാഴ്ച നടക്കുന്ന മാല്ഡ, സൗത്ത് ദിനച്ചപുർ ഡിസ്ട്രിക്റ്റുകളിലെ ഐ.പി.സി സഭകളുടെ സംമ്യുക്ത ആരാധനയോടെ കൺവെൻഷൻ അവസാനിക്കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.