അസംബ്ലീസ് ഓഫ് ഗോഡ് യൂ കെ ജനറൽ കൺവൻഷൻ: കമ്മറ്റിയെ തിരഞ്ഞെടുത്തു

യൂറോപ്പ്: പതിമൂന്നാമത് അസംബ്ലീസ് ഓഫ് ഗോഡ് യൂ കെ, ഐ എ ജി യൂ കെ & യൂറോപ്പ് ജനറൽ കൺവൻഷന്റെ കൺവീനറായി പാസ്റ്റർ ജിജി തോമസ് (കവൻഡ്രി), ജനറൽ കോർഡിനേറ്ററായി പാസ്റ്റർ ജിനു മാത്യു (ബ്രിസ്റ്റോൾ) എന്നിവരെ ശനിയാഴ്ച ബ്രിസ്റ്റോളിൽ നടന്ന ജനറൽ കൗൺസിൽ മീറ്റിംഗിൽ തീരുമാനിച്ചു. ഐ എ ജി യൂ കെ & യൂറോപ്പ് ചെയർമാൻ റവ.ബിനോയ്‌ ഏബ്രഹാമിന്റെ അധ്യക്ഷതയിൽ കൂടിയ ജനറൽ കൗൺസിൽ മീറ്റിംഗിൽ കഴിഞ്ഞ വർഷത്തെ സഭാ പ്രവർത്തങ്ങൾ വിലയിരുത്തുകയും, വിവിധ ഡിപ്പാർട്ട്മെന്റുകളുടെ റിപ്പോർട്ടുകൾ അവതരിപ്പിച്ചു. 2019-2020 വർഷത്തേക്കുള്ള പ്രവർത്തനങ്ങളെ കുറിച്ചുള്ള വിശദമായ കാര്യങ്ങൾ അവലോകനം ചെയ്യുകയും ഉണ്ടായി. ഐ എ ജി എക്സിക്യുട്ടീവ് കൗൺസിൽ, ബോർഡ് മെംബേർസ്, വിവിധ ഡിപ്പാർട്ട്മെന്റ് ലീഡേഴ്‌സ്, ശുശ്രുഷകന്മാർ, സഭാ പ്രതിനിധികൾ തുടങ്ങിയവർ ജനറൽ കൗൺസിലിൽ പങ്കെടുത്തു. അടുത്ത വർഷത്തെ ജനറൽ കൺവൻഷൻ 2020 മാർച്ച് 20 മുതൽ 22 വരെ ഇംഗ്ലണ്ടിലെ കവൻഡ്രിയിൽ വച്ചു നടക്കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.