ചർച്ച് ഓഫ് ഗോഡ് യുവജന പ്രസ്ഥാനത്തിന്റെ ചരിത്രത്തിൽ ആദ്യമായി അത്‌ലറ്റിക് മീറ്റ് നടത്തി തിരുവല്ല സോണൽ

ജിതിൻ വൈ ഉമ്മൻ(മീഡിയ കൺവീനർ)

തിരുവല്ല : ചർച്ച് ഓഫ് ഗോഡ് ഫുൾ ഗോസ്പൽ ഇൻ ഇന്ത്യ വൈ.പി.ഈ തിരുവല്ല സോണലിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 8 ചൊവ്വാഴ്ച തിരുവല്ല SCS സ്കൂൾ ഗ്രൗണ്ടിൽ വെച്ച് അത്‌ലറ്റിക് മീറ്റ് നടന്നു. ചർച്ച് ഓഫ് ഗോഡ് യുവജന പ്രസ്ഥാനത്തിന്റെ ചരിത്രത്തിൽ  ആദ്യമായി നടന്ന അത്‌ലറ്റിക് മീറ്റ് വൻ  ആവേശകരമായിരുന്നു. സോണലിൽ ഉള്ള ഒമ്പത്  ഡിസ്ട്രിക്ടുകളിൽ നിന്നായി ഇരുന്നൂറോളം  മത്സരാർത്ഥികൾ പങ്കെടുത്തു. കിഡ്സ്‌, സബ്‌ജൂനിയർ, ജൂനിയർ, മേജർ, സീനിയർ, സൂപ്പർ  സീനിയർ, വിഭാഗങ്ങളിലായി മത്സരങ്ങൾ നടന്നു. 50, 100, 200, 400, 800,1500 മീറ്റർ ഓട്ടവും 1500 മീറ്റർ നടത്തമത്സരവും, ലോങ്‌ജംപ്, ഷോട്പുട്ട്  ഡിസ്‌കസ്‌ത്രോ മത്സരവും  4×100മീറ്റർ  റിലേ മത്സരങ്ങളും നടന്നു. സോണൽ രക്ഷാധികാരി പാസ്റ്റർ സാമുവേൽ ഫിലിപ്പ് പ്രാർത്ഥിച്ചു ഉത്ഘാടനം  ചെയ്തു . ഉത്ഘാടന സമ്മേളനം  സോണൽ  കോഓർഡിനേറ്റർ പാസ്റ്റർ ജോൺ ഡാനിയേൽ  അധ്യക്ഷനായിരുന്നു. ജോയിന്റ് കോഓർഡിനേറ്റർ പാസ്റ്റർ എബിൻ  പി കുര്യയൻ സ്വാഗതം അറിയിച്ചു. സ്പോർട്സ് കൺവീനർ സാം ബെന്നി  നിർദേശങ്ങൾ അറിയിച്ചും ബ്ലെസ്സിൻ ജോൺ മലയിൽ ആശംസയും അറിയിച്ചു. സോണൽ സെക്രട്ടറി  സാബു വാഴക്കൂട്ടത്തിൽ കടന്നുവന്ന സ്പോർട്സ് ഒഫീഷ്യൽസിനെ പരിചയപ്പെടുത്തുകയും തുടർന്നുള്ള  മത്സരങ്ങൾക്ക് നേതൃത്വം നൽകി. പ്രഗത്ഭരായ ആറു ഒഫീഷ്യൽസിന്റെ  നേതൃത്വത്തിൽ മത്സരങ്ങൾ നടന്നു. കേരള സ്പോർട്സ് അക്കാദമി പ്രസിഡന്റും മറ്റം സെന്റ് ജോൺസ് ഹയർ സെക്കന്ററി സ്കൂൾ കായികാധ്യാപകനും മുൻ കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ അംഗവുമായ സന്തോഷ്‌ ജോസഫ് കൊച്ചുപറമ്പിലിന്റെയും നെറ്റ് ബോൾ പത്തനംതിട്ട ജില്ലാ പ്രസിഡന്റും അത്‌ലറ്റിക് അസോസിയേഷൻ മെമ്പറും നിരവധി കായിക നേതൃനിരയിൽ പ്രവർത്തിച്ചു അനേകം കായിക പ്രതിഭകളെ വാർത്തെടുത്ത ജേക്കബ് ജോർജിന്റെയും നേതൃത്വത്തിൽ ഉള്ള ഒഫീഷ്യൽസ് മത്സരങ്ങൾ നിയന്ത്രിച്ചു.  ഡിസ്ട്രിക്ടുകൾ തമ്മിൽ  നടന്ന റിലേ മത്സരമായിരുന്നു ഏറ്റവും ആവേശം  ഉണർത്തിയത്. പ്രായഭേദമേന്യ ബോയ്സ് ഗേൾസ് വിഭാഗത്തിൽ മത്സരം നടന്നു. ബോയ്സ്  വിഭാഗത്തിൽ ചെങ്ങന്നൂർ ഡിസ്ട്രിക്ട് ഒന്നാം സ്ഥാനവും രണ്ടാം സ്ഥാനം തിരുവല്ല സൗത്ത് ഡിസ്ട്രിക്റ്റും മൂന്നാം സ്ഥാനം തിരുവല്ല ഡിസ്ട്രിക്റ്റും കരസ്ഥമാക്കി. ഗേൾസ് വിഭാഗത്തിൽ തിരുവല്ല ഡിസ്ട്രിക്ട് ഒന്നാം സ്ഥാനവും രണ്ടാം സ്ഥാനം  തിരുവല്ല സൗത്ത് ഡിസ്ട്രിക്റ്റും മൂന്നാം സ്ഥാനം മല്ലപ്പള്ളി ഡിസ്ട്രിക്റ്റും കരസ്ഥമാക്കി. അത്‌ലറ്റിക് മീറ്റിന്റെ ഓവറോൾ ചാമ്പ്യന്മാരായി 115 പോയിന്റുമായി തിരുവല്ല ഡിസ്ട്രിക്ട് ഒന്നാം സ്ഥാനവും 105 പോയിന്റുമായി ഇരവിപേരൂർ ഡിസ്ട്രിക്ട് രണ്ടാം സ്ഥാനവും കരസ്ഥമാക്കി.  വിജയികൾക്ക് മെഡലും സർട്ടിഫിക്കറ്റും നൽകി ആദരിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.