ദി പെന്തെക്കൊസ്ത് മിഷൻ ഡൽഹി സെന്റർ കൺവൻഷൻ നാളെ മുതൽ

ന്യൂഡൽഹി: ഉത്തരേന്ത്യയിലെ പ്രധാന പെന്തെക്കൊസ്ത് കൺവൻഷനും ദി പെന്തെക്കൊസ്ത് മിഷൻ സഭയുടെ ഡൽഹി – എൻസിആറിലെ ഏറ്റവും വലിയ ആത്മീയസംഗമവുമായ വാർഷിക ഡൽഹി സെന്റർ കൺവൻഷനും ദൈവിക രോഗശാന്തി ശുശ്രൂഷയും ഒക്ടോബർ 17 നാളെ മുതൽ 20 ഞായറാഴ്ച വരെ ദ്വാരക സെക്ടർ – 19 ഡിഡിഎ യൂട്ടിലിറ്റി ഗ്രൗണ്ടിൽ നടക്കും. (സെക്ടർ – 11 മെട്രോ സ്റ്റേഷന് സമീപം).
വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ വൈകിട്ട് ആറിന് സുവിശേഷ പ്രസംഗവും വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ ഏഴിന് ബൈബിൾ ക്ലാസ്, ഒൻപതിന് പൊതുയോഗം, വൈകിട്ട് മൂന്നിന് കാത്തിരിപ്പ് യോഗവും യുവജന മീറ്റിങ്ങും നടക്കും.
കൺവൻഷനിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള ശുശ്രൂഷകരും വിശ്വാസികളും പങ്കെടുക്കും.
ചീഫ് പാസ്റ്റർമാർ, സെന്റർ പാസ്റ്റർമാർ വിവിധ യോഗങ്ങളിൽ പ്രസംഗിക്കും. പ്രസംഗം തത്സമയം വിവിധ ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തും. സഭയുടെ സുവിശേഷ പ്രവർത്തകർ ഗാനങ്ങൾ ആലപിക്കും.
കൺവൻഷന്റെ അനുഗ്രഹത്തിനായി ഡൽഹി സെന്ററിലെ എല്ലാ പ്രാദേശിക സഭകളിലും പ്രതേൃക ഉപവാസ പ്രാർത്ഥന നടന്നു. കൺവൻഷൻ ദിവസങ്ങളിൽ 24 മണിക്കൂര്‍ പ്രയർ ചെയിനും ഉപവാസ പ്രാർത്ഥനയും കൺവൻഷൻ ഗ്രൗണ്ടിൽ നടക്കും.
കൺവൻഷന്റെ സമാപന ദിവസമായ ഞായറാഴ്ച രാവിലെ ഒൻപതിന് ഡൽഹി, ഹരിയാന, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, രാജസ്ഥാൻ, ഛത്തീസ്ഗഡ്, മധ്യപ്രദേശ് എന്നിവിടങ്ങളിലെ 32 പ്രാദേശിക സഭകളുടെ സംയുക്ത വിശുദ്ധ സഭായോഗം നടക്കും.
വിശ്വാസികളും ശുശ്രൂഷകരും ഉള്‍പ്പെട്ട വോളന്റയേഴ്സ് കണ്‍വൻഷനു വേണ്ട ക്രമീകരണങ്ങള്‍ ഒരുക്കും.
ഡൽഹി സെന്റർ പാസ്റ്റർ എസ് ഏബ്രഹാം, അസിസ്റ്റന്റ് സെന്റർ പാസ്റ്റർ രാജൻ ബാബു എന്നിവർ കൺവൻഷന് നേതൃത്വം നൽകും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading