ലേഖനം: ആധിപത്യം തകർത്തിട്ടും അടിമനുകം പേറുന്നവർ

ബ്ലെസ്സൺ ജോൺ ഡൽഹി

ചെങ്കടൽ കടന്ന ജനത്തിന് നടുവിൽ ദൈവം ഉണ്ടായിരുന്നു. ദൈവം അവരെ നടത്തുന്നു എന്ന് കാണാനാവും. മിസ്രെയേമിന്റെ അവരുടെമേൽ ഉള്ള ആധിപത്യം അവസാനിച്ചു ചെങ്കടൽ അതിനു സാക്ഷ്യമായി തീർന്നു. എന്നാൽ ജനത്തിന് വിശന്നു അവർ പിറുപിറുത്തു.

യിസ്രായേൽമക്കൾ അവരോടു: ഞങ്ങൾ ഇറച്ചിക്കലങ്ങളുടെ അടുക്കലിരിക്കയും തൃപ്തിയാകുംവണ്ണം ഭക്ഷണം കഴിക്കയും ചെയ്ത മിസ്രയീംദേശത്തു വെച്ചു യഹോവയുടെ കയ്യാൽ മരിച്ചിരുന്നു എങ്കിൽ കൊള്ളായിരുന്നു. നിങ്ങൾ ഈ സംഘത്തെ മുഴുവനും പട്ടിണിയിട്ടു കൊല്ലുവാൻ ഈ മരുഭൂമിയിലേക്കു കൂട്ടിക്കൊണ്ടു വന്നിരിക്കുന്നു എന്നു പറഞ്ഞു. (പുറപ്പാട് 16:3)

ചെങ്കടൽ കടന്നു തപ്പെടുത്തു നൃത്തം ചെയ്ത ജനം വിശന്നപ്പോൾ പിറുപിറുത്തു. മിസ്രെയേമിലെ ജീവിതം നല്ലതായി തോന്നി. ആധിപത്യം അവസാനിച്ചു എങ്കിലും അടിമത്വം നാമായിട്ടു അവസാനിപ്പിക്കേണ്ടതാകുന്നു.
ദൈവം ആധിപത്യം അവസാനിപ്പിച്ചു എന്നാൽ മിസ്രെയേമിന്റെ അനുഭവത്തിൽ നിന്നുള്ള വിടുതൽ, അടിമത്വം അവരുടെ സ്വഭാവത്തിൽ വസിച്ചിരുന്നു. ആയതിനാൽ ദൈവം അവർക്കു കല്പനകൾ കൊടുത്തു എന്ന് കാണാം.

“ജനം പിറുപിറുത്തു” ജഡത്തിന്റെ പിറുപിറുപ്പായിരുന്നു, അവർക്കു വിശന്നു അവർ പിറുപിറുത്തു. അടിമജീവിതത്തിന്റെ പ്രത്യേകത ആണിത്. ആഹാരം ആയിരുന്നു അവർക്കു ലഭിച്ചിരുന്ന ഏക സന്തോഷമുള്ള അനുഭവം. സ്വാതന്ത്ര്യം ഇല്ലായിരുന്നു അടിമവേലയിൽ ആകെ മുന്പിലുള്ളത് ആഹാരം. ജീവൻ നിലനിർത്തുന്നത് ആഹാരം ആയതിനാൽ ആഹാരം അവരുടെ ജീവിതത്തിലെ ഏറ്റവും വലിയ വിഷയമായിരുന്നു.

“ഞങ്ങൾ ഇറച്ചിക്കലങ്ങളുടെ അടുക്കലിരിക്കയും തൃപ്തിയാകുംവണ്ണം ഭക്ഷണം കഴിക്കയും ചെയ്ത മിസ്രയീംദേശത്തു വെച്ചു യഹോവയുടെ കയ്യാൽ മരിച്ചിരുന്നു എങ്കിൽ കൊള്ളായിരുന്നു.”

പ്രത്യാശ ഇല്ലാതിരുന്ന ജീവിതമാണ് അടിമ ജീവിതം വിശപ്പ് ആയിരുന്നു അവർക്കു മുൻപിൽ ദൈവം എന്ന് കാണാം. പീഡനങ്ങളിൽ നിന്ന് പുറത്തുവന്നപ്പോൾ അവർ സന്തോഷിച്ചു എന്നാൽ വിശപ്പിനു മുൻപിൽ എല്ലാം അവസ്സാനിച്ചു പിറുപിറുക്കുന്നു എന്ന് കാണാം. അവിടെ വിശപ്പല്ല പ്രശ്നം അത് സ്വാഭാവികമാണ്. എന്നാൽ അവർ പിറുപിറുത്തു. മുൻപോട്ടു ഉള്ള കാര്യങ്ങളിൽ ഉള്ള അവ്യക്തത ആണ് പിറുപിറുപ്പ് എന്ന്
മനസ്സിലാക്കാം.

എന്നാൽ ദൈവം അവർക്കു മന്നാ നൽകി അന്നന്നുള്ളത് മാത്രമാണ് അവരോടു പെറുക്കുവാൻ പറഞ്ഞത് . ആശ്രയം ദൈവത്തിൽ വയ്ക്കുവാൻ അവരെ പഠിപ്പിക്കുവാൻ ഇപ്രകാരം ചെയ്തു എന്ന് വേണം മനസ്സിലാക്കുവാൻ. ദൈവം നമ്മുക്ക് വേണ്ടി കരുതും എന്നാൽ ദൈവത്തിലുള്ള ആശ്രയം
ആണ് അടിമത്വത്തിൽനിന്നുള്ള വിടുതൽ.

അടിമത്വം അവസാനിക്കേണമെങ്കിൽ ആശ്രയം ആവശ്യമാണ് . ആധിപത്യം അവസാനിച്ചു എങ്കിലും അടിമത്വം സ്വഭാവത്തിൽ നിലനിൽക്കുന്നു എന്നതിനാൽ മുന്പോട്ടുള്ള ജീവിതത്തെ കുറിച്ച് പ്രത്യാശ ലഭിക്കേണ്ടതുണ്ട്.

പ്രത്യാശ നൽകുന്നത് കർത്താവായ യേശു ആകുന്നു. കർത്താവായ യേശുവിലുള്ള ആശ്രയത്തിലൂടെ അടിമത്വം സ്വഭാവത്തിൽ ഇല്ലാതാകുന്നു. ക്രൂശിൽ സാത്താന്റെ തല തകർക്കപ്പെട്ടു ആധിപത്യം ഇല്ലാതായി. എന്നാൽ അടിമത്വത്തിൽ നിന്നും പുറത്തുവരുവാൻ യേശുവിന്റെ പുനരുധാനത്തിന്റെ ശക്തി നമ്മിലും വ്യാപരിക്കേണ്ടതുണ്ട് . അവൻ ഉയർത്തെഴുന്നേറ്റു സ്വർഗ്ഗത്തിൽ ദൈവത്തിന്റെ വലതുഭാഗത്തിരിക്കുന്നു നാമും അപ്രകാരം അവനോടൊപ്പം ഇരിക്കും എന്നുള്ളത് പ്രത്യാശ ആകുന്നു.

ആ പ്രത്യാശ ലൗകീകമായ ആവശ്യങ്ങൾക്കുപരി ആത്മീയതലത്തിലേക്കു കടപ്പാനും
ആത്മീയ താൽപര്യങ്ങൾക്കു മുൻപിൽ മറ്റു താൽപര്യങ്ങൾക്കുപ്രസക്തിയില്ലാതാക്കാനും സഹായിക്കുന്നു. എന്നാൽ മുൻപോട്ട് ഉള്ള പ്രത്യാശ കർത്താവായ യേശു ആകുന്നതിനാൽ കർത്താവിൽ ആശ്രയിച്ചു ജീവിക്കുന്നവർക്കേ അപ്രകാരം മുൻപോട്ടു പോകുവാൻ കഴിയു.അല്ലാത്തവർ പ്രത്യാശ ഇല്ലാത്തവരായി ജഡത്തിന്റെ ആഗ്രഹങ്ങൾ പൂർത്തീകരിക്കുവാൻ പിറുപിറുപ്പോടു ലോകജീവിതം നയിക്കും. അത് ആധിപത്യം ഇല്ലാത്തായിട്ടും അജ്ഞതയുടെ ജീവിതം ആകുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.