വൈ.പി.ഇ തിരുവല്ല സോണൽ താലന്ത് പരിശോധനക്ക് അനുഗ്രഹീത സമാപ്തി

ജിതിൻ വൈ ഉമ്മൻ(മീഡിയ കൺവീനർ)

തിരുവല്ല : ചർച്ച് ഓഫ് ഗോഡ് ഫുൾ ഗോസ്പൽ ഇൻ ഇന്ത്യ വൈ പി ഈ തിരുവല്ല സോണലിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ മാസം ഏഴാം തിയതി തിങ്കളാഴ്ച തിരുവല്ല സ്റ്റേഡിയം ചർച്ചിൽ വെച്ച് താലന്ത് പരിശോധന അനുഗ്രഹമായി നടന്നു. രാവിലെ 9 മണിക്ക് പാസ്റ്റർ മോനി തോമസ് പ്രാർത്ഥിച്ചു ആരംഭിച്ച മീറ്റിംഗിൽ സോണൽ കോഓർഡിനേറ്റർ പാസ്റ്റർ ജോൺ ഡാനിയേൽ അധ്യക്ഷത വഹിച്ചു. ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് കൗൺസിൽ സെക്രട്ടറി പാസ്റ്റർ ജെ ജോസഫ് ഉത്ഘാടനം നിർവഹിച്ചു . തുടർന്ന് താലന്ത് പരിശോധനക്കുള്ള നിർദേശങ്ങൾ താലന്ത് പരിശോധന കൺവീനർ ജബ്ബേസ് പി സാമുവേൽ അറിയിച്ചു. സോണൽ സെക്രട്ടറി സാബു വാഴക്കൂട്ടത്തിൽ വിവിധ പ്രോഗ്രാമുകൾക്ക് നേതൃത്വം നൽകി. പാസ്റ്റർ തോമസ് എം പുളിവേലിൽ ആശംസ അറിയിച്ചു. വിവിധ സ്റ്റേജുകളിൽ നടന്ന മത്സരത്തിൽ സോണലിൽ ഉള്ള ഒൻമ്പത് ഡിസ്ട്രിക്ടുകളിൽ നിന്നും നാനൂറ്റൻമ്പത്തിൽ പരം മത്സരാർത്ഥികൾ പങ്കെടുത്തു.
വൈകിട്ട് നടന്ന സമാപന സമ്മേളനത്തിൽ സോണൽ രക്ഷാധികാരി പാസ്റ്റർ സാമുവേൽ ഫിലിപ്പ് അധ്യക്ഷത വഹിച്ചു. മുൻ തിരുവല്ല സോണൽ രക്ഷാധികാരിയായി പ്രവർത്തിച്ച പാസ്റ്റർ വൈ ജോസിനെ തിരുവല്ല സോണൽ ആദരിച്ചു സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ മാത്യു ബേബി മൊമെന്റോ നൽകി. സോണലിന്റെ വിവിധ പ്രവർത്തനങ്ങളെ പറ്റി സെക്രട്ടറി സാബു വാഴക്കൂട്ടത്തിൽ വിശധികരിച്ചു. കടന്നു വന്ന ഏവർക്കും ഡോ. ബെൻസി ജി ബാബു നന്ദി അറിയിച്ചു. തുടർന്ന് നടന്ന സമ്മാനദാന ചടങ്ങിൽ താലന്ത് പരിശോധന കൺവീനർ ജബ്ബേസ് പി സാമുവേൽ നേതൃത്വം നൽകി. ഒന്നാം സമ്മാനം കരസ്ഥമാക്കിയ തിരുവല്ല സൗത്ത് ഡിസ്ട്രിക്ടിനു എവർറോളിങ് ട്രോഫി സോണൽ രക്ഷാധികാരി പാസ്റ്റർ സാമുവേൽ ഫിലിപ്പ് കൈമാറി. രണ്ടാം സമ്മാനം കരസ്ഥമാക്കിയ തിരുവല്ല ഡിസ്ട്രിക്ടിനു വൈ പി ഈ സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ മാത്യു ബേബി എവർറോളിങ് ട്രോഫി കൈമാറി. ഈ സമ്മേളനത്തിൽ നിരവധി സ്റ്റേറ്റ് ബോർഡ്‌ അംഗങ്ങൾ പങ്കെടുത്തു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.