ഏ ജി. കരുനാഗപ്പള്ളി സെക്ഷൻ കൂട്ടായ്‌മ നടന്നു

ഷാജി ആലുവിള

കരുനാഗപ്പള്ളി: അസംബ്ലീസ് ഓഫ് ഗോഡ് കരുനാഗപ്പള്ളി സെക്ഷൻ സംയുക്ത സമ്മേളനം ഇന്നലെ തഴവ ഏ. ജി. സഭയിൽ നടന്നു. പാസ്റ്റർ സാം. റ്റി. ബേബി (പൊരുവഴി) അധ്യക്ഷൻ ആയിരുന്നു. സങ്കീർത്തന പ്രോബോധനം പാസ്റ്റർ പാസ്റ്റർ ഗീവർഗീസ്സ്‌ തോമസ് (കൊല്ലക) സങ്കീർത്തന ശുശ്രൂഷ നടത്തി. സെക്ഷൻ പ്രസ്‌ബിറ്റർ പാസ്റ്റർ അലക്‌സാണ്ടർ ശാമുവേൽ സ്വാഗതം പറഞ്ഞു. സെക്ഷൻ സെക്രട്ടറി പാസ്റ്റർ റോയി ശാമുവേൽ, ട്രഷാർ പാസ്റ്റർ. മാത്യു. കെ.സി. തുടങ്ങിയവർ കൂട്ടായ്മ യോഗത്തിന് നേതൃത്വം നൽകി.

ദൂതൻ മാസിക ചീഫ് എഡിറ്റർ പാസ്റ്റർ നിക്സൻ. കെ. വർഗ്ഗീസ് മുഖ്യ സന്ദേശം നൽകി. “ബലഹീനരേ ശക്തിപ്പെടുത്തുന്ന ദൈവം നമ്മെയും ശക്തീകരിക്കുമെന്നു അദ്ദേഹം അറിയിച്ചു. പാപത്താൽ ബലഹീനർ ആകാതെ ദൈവത്താൽ ശക്തിപ്പെടുമ്പോൾ തകർന്നു പോകാതെ കൈത്താങ്ങി നടത്തുന്ന ദൈവം ക്രിസ്തേശുവിലൂടെ നമ്മെ ജയാളി ആക്കുമെന്നും, എവിടെ നാം ഒറ്റപ്പെട്ട് ബലഹീനരാകുന്നുവോ അവിടെ ദൈവം നമ്മെ ശക്തി പെടുത്തുമെന്നും പാസ്റ്റർ നിക്സൻ. കെ. വർഗ്ഗീസ് തന്റെ സന്ദേശത്തിൽ ഓർമ്മിപ്പിച്ചു.

സെക്ഷനിലുള്ള ഇരുപത്തി നാലു സഭകളും ശുശ്രൂഷകൻ മാരും യോഗത്തിൽ സംബന്ധിച്ചു. സെക്ഷൻ താലന്തു പരിശോധനയിൽ വിജയികൾ ആയവർക്കുള്ള സമ്മാനദാനവും ഈ പൊതുയോഗത്തിൽ വിതരണം ചെയ്തു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.