താരതമ്യം ചെയ്താണ് ഈ കാലഘട്ടത്തിൽ അധികം പേരും ഓരോരോ നിഗമനത്തിൽ എത്തിനിൽക്കുന്നത്. ഇതിൽ, താൻ മറ്റുള്ളവനെക്കാൾ വലിയവനെന്ന് സ്വയം വിലയിരുത്തുന്നതിന്റെ തിക്തഫലങ്ങൾ നാം തിരിച്ചറിയാതെ പോകരുത്!

എന്നാൽ, കഴിഞ്ഞ നാളുകളിലെ എന്നിലെ ‘ആ ഞാൻ’ എന്ന വ്യക്തിയും ഇന്നത്തെ ‘ഈ ഞാൻ’ എന്ന വ്യക്തിയും തമ്മിൽ എത്ര മാറിയിരിക്കുന്നു എന്ന് സ്വയം ചിന്തിക്കാറുണ്ടോ?
ദൈവസ്നേഹത്തിൽ നിലനിൽക്കുന്നതിൽ ദൈവസാനിദ്ധ്യം വാഞ്ചിക്കുന്നതിൽ
ദൈവകൃപയിൽ വർദ്ധിക്കുന്നതിൽ ദൈവസ്നേഹം പങ്കിടുന്നതിൽ ദൈവേഷ്ടം നിറവേറ്റുന്നതിൽ ദൈവശബ്ദം കേൾക്കുന്നതിൽ ദൈവമഹത്വം ദർശിക്കുന്നതിൽ…
Download Our Android App | iOS App
അതേ, എന്നിൽ വന്ന ഈ ഏറ്റക്കുറച്ചിലുകൾ ഞാൻ ശ്രദ്ധിക്കുന്നുണ്ടോ?
ഓരോ ദിവസവും പ്രിയന്റെ നാടിനോട് നാം അടുത്തുകൊണ്ടിരിക്കുമ്പോൾ, തനിക്ക് ഇഷ്ടമല്ലാത്തത് എന്തെങ്കിലും ഞാൻ പോലും അറിയാതെ എന്നിൽ നിലയുറപ്പിച്ചിട്ടുണ്ടോ?
മറ്റുള്ളവരിലേക്ക്… അല്ല, നമ്മിലേക്ക് തന്നേ നോക്കാം.! വിശുദ്ധിയോടെ ജീവിക്കാം.!
മാറാനാഥാ.!!