ബഹ്‌റിൻ ഡബ്ല്യൂ.എം.സി ഫുഡ് ഫെസ്റ്റ് 2019

ബഹറിൻ: അസംബ്ലീസ് ഓഫ് ഗോഡ് വനിതാ വിഭാഗമായ വുമൺസ് മിഷണറി കൗൺസിൽ (ഡബ്ല്യു. എം.സി) ന്റെ നേതൃത്വത്തിൽ ഫുഡ് ഫെസ്റ്റ് നടത്തുന്നു. സെഗയ അസംബ്ലീസ് ഓഫ് ഗോഡ് സഭാ അങ്കണത്തിൽ ഒക്ടോബർ 17 വ്യാഴാഴ്‌ച വൈകിട്ട് 7.30 നു ഫെസ്റ്റ് ആരംഭിക്കും. കൈരളി തനിമയുടെ തനതായ ഭക്ഷണങ്ങാളാൽ ഫെസ്റ്റ് ഗംഭീരമാക്കുവാൻ ആണ് ഡബ്ല്യൂ. എം. സി. ശ്രമിക്കുന്നത്. ശുദ്ധവും, ചൂടേറിയതും, ഉടനടി പാകം ചെയ്ത് രുചികരമായി സന്ദർശകർക്ക് വിതരണം ചെയ്യത്തക നിലയിൽ ഉള്ള പാചക സംവിധാനവും ഫെസ്റ്റിന്റെ മറ്റൊരു പ്രത്യകതയാണ്. വ്യത്യസ്ത ആഹാരങ്ങൾ ആവശ്യക്കാർക്ക് വാങ്ങി സൗകര്യമായി ഇരുന്നു കഴിക്കാനും വാങ്ങി കൊണ്ടുപോകാനുമായി അനേക കൗണ്ടറുകൾ ഒരുക്കും.  അനേക രാജ്യങ്ങളിലെയും, പ്രത്യേകിച്ചു കേരളത്തിന്റെ തന്നെ കൊതിയൂറും വിഭവങ്ങൾ , മട്ടനും, ചിക്കനും, ബീഫും, പലതരത്തിലുള്ള മത്സ്യങ്ങൾ പച്ചക്കറികളും മാത്രമല്ല ചെറു പലഹാരങ്ങൾ തുടങ്ങി മാറ്റനേക വിഭവങ്ങൾ കൊണ്ട് തരപ്പെടുത്തി വിപുലമാക്കുവാൻ സംഘാടകർ ക്രമീകരണം ചെയ്തു തുടങ്ങി. കുലുക്കി സർബത്ത് മുതൽ ഫ്രഷ് ജ്യൂസ് വരെയുള്ള അനേക ശീതള പാനീയങ്ങളും പലതരത്തിലുള്ള രുചിയൂറും കേക്കുകൾക്കുവേണ്ടിയുള്ള സ്‌പെഷ്യൽ കൗണ്ടറും ഒരുക്കുന്നുണ്ട്. വിശദ വിവരങ്ങൾക്ക് സംഘാടകരുമായി ബന്ധപ്പെടുക. +33576435, +38275080.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.