സംസ്ഥാന പി.വൈ.പി.എ-യുടെ മെഗാ ബൈബിൾ ക്വിസ് രണ്ടാം ഘട്ടം നാളെ

കുമ്പനാട്: കേരളത്തിലെ 12 സോണുകളിൽ നിന്നും 520 മത്സരാർത്ഥികൾ പങ്കെടുത്ത ആദ്യഘട്ട മെഗാ ബൈബിൾ ക്വിസിൽ നിന്നും ഓരോ സെന്ററുകളിൽ നിന്നും വിജയിച്ച ആദ്യ മൂന്ന് സ്ഥാനക്കാർ നാളെ (ഒക്ടോബർ 12) തിരുവല്ല വള്ളംകുളം പാടത്തു പാലത്തിന് സമീപമുള്ള യാഹീർ ഓഡിറ്റോറിയത്തിൽ വെച്ച് നടത്തപ്പെടുന്ന രണ്ടാം ഘട്ടമത്സരത്തിൽ മാറ്റുരയ്ക്കും.

post watermark60x60

രാവിലെ 9 മണിക്ക് രജിസ്ട്രേഷൻ ആരംഭിക്കും തുടർന്ന് ഐ.പി.സി മുൻ ജനറൽ വൈസ് പ്രസിഡന്റ്‌ റവ. ഡോ. ബേബി വർഗീസ് ഉത്ഘാടനം നിർവഹിക്കും.

രണ്ടാം ഘട്ടത്തിൽ വിവിധ നോക്ക് ഔട്ട് റൗണ്ടുകളിലായി പ്രസ്തുത അംഗങ്ങൾ മാറ്റുരയ്ക്കും. നാളെ നടക്കുന്ന രണ്ടാം റൗണ്ടിൽ വിജയികളാകുന്ന അഞ്ച് മത്സരാർത്ഥികൾ ഒക്ടോബർ 14ന് പവർവിഷൻ സ്റ്റുഡിയോയിൽ വെച്ച് നടത്തപ്പെടുന്ന ഗ്രാൻഡ് ഫിനാലെയിൽ പങ്കെടുക്കാൻ യോഗ്യത നേടുകയും അതിൽ വിജയിക്കുന്നവർക്ക് ലഭിക്കുന്ന സ്ഥാനങ്ങൾ അനുസരിച്ച് സംസ്ഥാന പി.വൈ.പി.എ പ്രഖ്യാപിച്ചിരിക്കുന്ന ക്യാഷ് അവാർഡ് (ആകെ ഒരു ലക്ഷം രൂപ), സർട്ടിഫിക്കറ്റ്, മെമെന്റോ എന്നിവയ്ക്ക് അർഹരാകും.

Download Our Android App | iOS App

ഡിസംബറിൽ പാലക്കാട്‌ വെച്ച് നടത്തപ്പെടുന്ന സംസ്ഥാന പി.വൈ.പി.എ ജനറൽ ക്യാമ്പിൽ വിജയികൾക്കുള്ള അവാർഡ് ദാനം നടത്തപ്പെടും.

സ്വദേശത്തും വിദേശത്തും മെഗാ ബൈബിൾ ക്വിസ് & താലന്ത് പരിശോധനകളിൽ ജഡ്ജിങ് പാനൽ അംഗങ്ങളായി പരിചയ സമ്പത്തുള്ള പാസ്റ്റർ മനോജ്‌ മാത്യു ജേക്കബ് റാന്നിയും ക്രൈസ്തവ എഴുത്തുപുര ഡൽഹി ചാപ്റ്റർ പ്രസിഡണ്ട്‌ പാസ്റ്റർ ബ്ലെസ്സൺ പി.ബി ന്യൂഡൽഹി എന്നിവരാണ് ക്വിസ് മാസ്റ്റേഴ്സ്.

-ADVERTISEMENT-

You might also like