കോട്ടയം നോർത്ത് സെന്റർ താലന്ത് പരിശോധന എബനേസർ വടവാതൂർ ഒന്നാമത്

ഐ.പി.സി. കോട്ടയം നോർത്ത് സെന്റർ പി.വൈ.പി.എ താലന്ത് പരിശോധന ഒക്ടോ 8 നു സീയോൻ ടാബർ നാക്കിൽ സഭയിൽ നടന്നു. പാസ്റ്റർ ജോമോൻ ജേക്കബിന്റെ അധ്യക്ഷതയിൽ സെക്രട്ടറി പാസ്റ്റർ എം.വി. ഏബ്രഹാം പ്രാർത്ഥിച്ച യോഗം ആക്ടിങ്ങ് പ്രസിഡന്റ് ഫിലിപ്പ് കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. 21 സഭകളിൽ നിന്നായി 200ൽ അധികം പേർ താലന്ത് പരിശോധനയിൽ പങ്കെടുത്തു. ഏറ്റവും കൂടുതൽ പോയിന്റ് നേടി എബനേസർ വടവാതൂർ ഒന്നാം സ്ഥാനവും മിസ്പാ അയ്മനം രണ്ടാം സ്ഥാനവും നേടി. ഏറ്റവും കൂടുതൽ പോയിന്റ് നേടി അക്സ തോമസ് എബനേസർ കവണാറ്റിൻകര വ്യക്തിഗത ചാമ്പ്യനായി. സോണൽ പ്രസിഡന്റ് ഷാൻസ് ബേബി, സോണൽ താലന്ത് കൺവീനർ ജോൺസൻ പുതുപ്പള്ളി , സെക്രട്ടറി അലൻ ജോസഫ് എന്നിവർ വിജയികൾക്കുള്ള ട്രോഫികൾ നൽകി. ബ്രദർ എബി ചാക്കോ ടാലന്റ് കൺവീനറായും ബ്രദർ ആനന്ദ് ജോ. കൺവീനറായും ബ്രദർ ടിൻറു തോമസ് ടാബുലേഷൻ ചീഫായും ബ്രദർ സിജോ രജിസ്ട്രേഷൻ കൺവീനറായും പ്രവർത്തിച്ചു. ബ്രദർ ജെഫ്രി കുര്യൻ, മാത്തുക്കുട്ടി, ഫിന്നി,സുനിൽ, ഡോളി ജോസഫ് , ജെറിൻ എന്നിവർ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.