കൊട്ടാരക്കര സെന്റർ പി.വൈ.പി.എ താലന്ത് പരിശോധനക്ക് അനുഗ്രഹീത സമാപനം
കൊട്ടാരക്കര: സെന്റർ പി.വൈ.പി.എ താലന്ത് പരിശോധന കൊട്ടാരക്കര ബേർശേബാ സഭയിൽ വച്ച് നടന്നു.
ഐ.പി.സി ചെങ്ങമനാട് 55 പോയിന്റോടെ ഒന്നാം സ്ഥാനവും ഐ.പി.സി നെല്ലിക്കുന്നം 49 പോയിന്റോടെ രണ്ടാം സ്ഥാനവും, ഐ.പി.സി തൃക്കണമങ്കൽ 36 പോയിന്റോടെ മൂന്നാം സ്ഥാനവും നേടി. ഐ.പി.സി ചെങ്ങമനാട് സഭയിലെ ഷൈനി ലാൽ വ്യെക്തിഗത ചാമ്പ്യൻ ആയി.
പി.വൈ.പി.എ സെന്റർ പ്രസിഡന്റ് പാസ്റ്റർ സാബു ജോർജ്, വൈസ് പ്രസിഡന്റമാരായ ഡെന്നി, ഫിന്നി, സെക്രട്ടറി തോമസ് ജോൺ, ജോയിന്റ് സെക്രട്ടറിമാരായ മെബിൻ, റിനു, ട്രെഷറർ ആൽവിൻ, പബ്ലിസിറ്റി കൺവീനർ റോഷൻ എന്നിവരുടെ ചുമതലയിലുള്ള കമ്മിറ്റി നേതൃത്വം നൽകി.




- Advertisement -


Comments are closed.