അടുത്ത തലമുറയുടെ ആത്മീയ നവോത്ഥാനത്തിന് സൺഡേസ്ക്കൂൾ മുഖാന്തിരമാകാണം: പാസ്റ്റർ വർഗീസ് മത്തായി

ജോജി ഐപ്പ് മാത്യൂസ്

തിരുവല്ല: ആധുനിക കാലഘട്ടത്തിൽ നമ്മുടെ അടുത്ത തലമുറ ആത്മീയരായി നിലനിൽക്കാൻ ഒരു നവോത്ഥാനം അനിവാര്യമാണെന്നും അതിന് സൺഡേസ്കൂൾ മുഖാന്തിരമാകണമെന്നും ഐ.പി.സി സൺഡേസ്കൂൾ മുൻ കേന്ദ്ര ഡയറക്ടർ പാസ്റ്റർ വർഗീസ് മത്തായി പറഞ്ഞു.

തിരുവല്ല സെന്റർ സൺഡേസ്ക്കൂൾ താലന്ത് പരിശോധന കവിയൂർ ശാലേം ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു പാസ്റ്റർ വർഗീസ് മത്തായി. മൂന്ന് പതിറ്റാണ്ടിലേറെ സൺഡേസ്ക്കൂൾ പ്രവർത്തനങ്ങൾ നൽകിയ അനുഭവങ്ങൾ ഏറെയാണ്. അത് ഐ.പി.സി സൺഡേസ്കൂൾ അസോസിയേഷന്റെയും അതിലൂടെ സഭയുടെയും വളർച്ചയ്ക്ക് നിദാനമാക്കാൻ കഴിഞ്ഞു. 13, 14, 15 ക്ലാസുകൾ തുടങ്ങിയതിലൂടെ കൗമാരക്കാരായ കുഞ്ഞുങ്ങളെ കൂടി വചനത്തിൽ ഉറപ്പിക്കാനായി. കൊച്ചുകുഞ്ഞുങ്ങൾക്ക് അവരുടെ പ്രായത്തിനനുസരിച്ച് യേശു ക്രിസ്തുവിനെ കണ്ടെത്താനുള്ള ഉപാധിയായാണ് ഐ.പി.സി വി.ബി.എസിന് തുടക്കം കുറിച്ചത്. ഇതിനായി തിരുവല്ല സെന്ററിലെ വിവിധ സഭകളിൽ ശുശ്രൂഷകനായിരിക്കുമ്പോൾ ലഭിച്ച പ്രാർത്ഥനയും പിന്തുണയും ചെറുതല്ല. സഭയുടെ അടുത്ത തലമുറയെ കുറിച്ച് നല്ല ദർശനം ഉണ്ടാകണമെന്ന് പാസ്റ്റർ വർഗീസ് മത്തായി പറഞ്ഞു.

സൂപ്രണ്ട് പാസ്റ്റർ എം.മാത്യു അധ്യക്ഷത വഹിച്ചു. കേന്ദ്ര ജനറൽ സെക്രട്ടറി പാസ്റ്റർ ജോസ് തോമസ് ജേക്കബ്, അസോസിയേറ്റ് സെക്രട്ടറി ജോജി ഐപ്പ് മാത്യൂസ്, കമ്മറ്റി അംഗം റോയി ആന്റണി, പാസ്റ്റർ ബിനോയി മാത്യു, ടെബിൻ അലക്സ് എന്നിവർ പ്രസംഗിച്ചു. വിവിധ സഭകളിൽ നിന്നും പാസ്റ്റർമാരും അധ്യാപകരും വിദ്യാർത്ഥികളും ഉൾപ്പടെ അഞ്ഞൂറിലധികം പേർ പങ്കെടുത്തു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.