മാവേലിക്കര വെസ്റ്റ് സെന്റർ പി.വൈ.പി.എ താലന്ത് പരിശോധന: കായംകുളം എബനേസർ ചാമ്പ്യന്മാർ

 

മാവേലിക്കര: മാവേലിക്കര വെസ്റ്റ് സെന്റർ പി.വൈ.പി.എ താലന്ത് പരിശോധന
വഴുവാടി എബനേസർ സഭയിൽ നടന്നു.  താലന്ത് പരിശോധന സെന്റർ വൈസ് പ്രസിഡന്റ്‌
പാസ്റ്റർ എ.ടി.ജോൺസൺ പ്രാർത്ഥിച്ച് ഉദ്ഘാടനം ചെയ്തു.
തുടർച്ചയായ പതിനാലാം  തവണയും ചാമ്പ്യൻഷിപ്പ് നിലനിർത്തി കായംകുളം എബനേസർ പി.വൈ.പി.എ ആണ്  ഒന്നാം സ്ഥാനത്തെത്തിയത്. കരിപ്പുഴ ബെഥേൽ പി.വൈ.പി.എ ആണ്
രണ്ടാം സ്ഥാനത്ത്.
ബിനു ഇമ്മാനുവേൽ,  ജനോഷ് ജോൺ, ഷാജി വള്ളംകുളം എന്നിവർ സംഗീത മത്സരങ്ങളിലും
ജിനു, ജോൺ സാമുവൽ എന്നിവ ഇതര  ഇനങ്ങളിലും വിധികർത്താക്കൾ ആയിരുന്നു. സെന്റർ
പി.വൈ.പി.ഐ പ്രസിഡന്റ്‌ പാസ്റ്റർ ആമോസ് തോമസ്, താലന്തു കൺവീനറുമാരായ പാസ്റ്റർ മെജോ പീറ്റർ, സുവി. ജസ്റ്റിൻ കായംകുളം, ബ്ലെസ്സൺ ചെറിയാൻ എന്നിവർക്കൊപ്പം
ബിവിൻ മാത്യു, അനീഷ് വഴുവാടി, ജീൻ ടോം, ജയിംസ് മാത്യു, ജെസ്സൽ ജോൺ മാമൻ, സിസ്റ്റർ മോൻസി, ബിജിൻ തോമസ് എന്നിവർ താലന്ത് പരിശോധയ്ക്ക് നേതൃത്വം നൽകി.
Etalenter.com എന്ന ഓൺലൈൻ സൈറ്റിലൂടെ പൂർണമായും ഡിജിറ്റലായി ആണ് ഇത്തവണയും താലന്ത് പരിശോധന നടത്തപ്പെട്ടത്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.