അക്ഷരനഗരിയിൽ ക്രൈസ്തവ എഴുത്തുപുര യൂണിറ്റിന് ആവേശകരമായ തുടക്കം

കോട്ടയം: അക്ഷര നഗരിയായ കോട്ടയത്ത് ക്രൈസ്തവ എഴുത്തുപുര യൂണിറ്റിന് ഗംഭീരമായ തുടക്കം. ഒക്ടോബർ 6 ഞായറാഴ്ച വൈകിട്ട് 5:30മുതൽ  ചിങ്ങവനം ബെഥേസ്ദ നഗറിൽ ( ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ്) വെച്ച് പ്രവർത്തന ഉദ്ഘാടനവും സ്നേഹനാദം സംഗീത സന്ധ്യയും നടത്തപ്പെട്ടു.
പാസ്റ്റർ പി.കെ കുരിയാക്കോസിന്റെ പ്രാർത്ഥനയോടെ സംഗീത ശുശ്രുഷ ആരംഭിച്ചു. ക്രൈസ്തവ എഴുത്തുപുര കേരള വൈസ് പ്രസിഡന്റ്‌ പാസ്റ്റർ ജസ്റ്റിൻ ജോർജ് കായംകുളത്തിന്റ ആമുഖത്തോടെ ആരംഭിച്ച പൊതുസമ്മേളനത്തിൽ കേരള പ്രസിഡന്റ് ബ്രദർ ജിനു വർഗീസ് അധ്യക്ഷത വഹിച്ചു. കഴിഞ്ഞ നാളുകളിൽ കേരളത്തിൽ ക്രൈസ്തവ എഴുത്തുപുരയുടെ പ്രവർത്തനങ്ങളെക്കുറിച്ച് അധ്യക്ഷപ്രസംഗത്തിൽ അദ്ദേഹം വിവരിച്ചു. കോട്ടയം യൂണിറ്റ് പ്രസിഡന്റ് പാസ്റ്റർ രാജീവ് ജോൺ സ്വാഗതം ആശംസിച്ചു.
ന്യൂ  ഇന്ത്യ ചർച്ച് ഓഫ് ഗോഡ് പ്രസിഡന്റ് പാസ്റ്റർ വി.എ തമ്പി കോട്ടയം യൂണിറ്റിന്റെ ഉദ്ഘാടനം നിർവഹിച്ചു. കഴിഞ്ഞ നാളുകളിൽ എഴുത്തുപുര ചെയ്ത പ്രവർത്തനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. ആധുനിക ലോകത്ത് ഓൺലൈനിൽ കൂടി ദൈവ രാജ്യത്തിന്റെ വ്യാപ്തിക്കായി പ്രവർത്തിക്കുകയും സാമൂഹിക മാധ്യമങ്ങളിൽ കൂടി മറ്റുള്ളവരുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും അവർക്കു വേണ്ടെന്ന് പിന്തുണ നൽകുകയും ചെയ്യുന്ന പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ക്രൈസ്തവ എഴുത്തുപുര കോട്ടയം യൂണിറ്റ് ഭാരവാഹികളെ ക്രൈസ്തവ എഴുത്തുപുര ജോയിന്റ് സെക്രട്ടറിയും കോട്ടയം യൂണിറ്റിന്റെ കോർഡിനേറ്ററുമായ പാസ്റ്റർ ജിബിൻ ഫിലിപ്പ് തടത്തിൽ പരിചയപ്പെടുത്തി പ്രസിഡന്റ്‌ പാസ്റ്റർ രാജീവ് ജോൺ, വൈസ് പ്രസിഡന്റ്മാരായിപാസ്റ്റർ ഡേവിസ് പി. ജെ,  പാസ്റ്റർ ബിജീഷ് തോമസ്,  സെക്രട്ടറി ബ്രദർ അജി ജയ്സൺ, ജോയിന്റ് സെക്രട്ടറിമാരായി ബ്രദർ ലാലു പാമ്പാടി, ബ്രദർ ബിനീഷ് ബി. പി, ട്രഷറർ പാസ്റ്റർ ഷൈൻ കെ പോൾ,  മീiഡിയ കൺവീനാറായി പാസ്റ്റർ എബിസൺ കെ.ജി, ശ്രെദ്ധ കൺവീനറായി പാസ്റ്റർ ജോമോൻ മാത്യു, എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പേഴ്സ് പാസ്റ്റർ അനീഷ് പാമ്പാടി, ബ്രദർ സുബിൻ കെ ബെന്നി,  ഇവരെ കേരള ജോയിന്റ് സെക്രട്ടറി പാസ്റ്റർ ഷാജി ആലുവിള ഐഡി കാർഡ് നൽകി സ്വീകരിച്ചു.  ചർച്ച് ഓഫ് ഗോഡ് റീജിയൻ ഓവർസിയർ ഡോ കെ.സി സണ്ണികുട്ടി നിയമിതരായവരെ അനുമോദിക്കുകയും അവർക്കുവേണ്ടി അനുഗ്രഹ പ്രാർത്ഥന നടത്തുകയും ചെയ്തു.

ക്രൈസ്തവ എഴുത്തുപുരയുടെ പ്രവർത്തനങ്ങളെക്കുറിച്ച് ജനറൽ വൈസ് പ്രസിഡന്റ് ബ്രദർ ഡാർവിൻ എം വിൽസൺ വിശദമായി സംസാരിച്ചു. ക്രൈസ്തവ എഴുത്തുപുര യുടെ ശ്രദ്ധ പ്രോജക്ട് ഡയറക്ടർ ഡോക്ടർ പീറ്റർ ജോയ് കഴിഞ്ഞ നാളുകളിൽ നടത്തിയ സാമൂഹിക ആതുര സേവനങ്ങളെക്കുറിച്ചും സംസാരിച്ചു. അപ്പർ റൂം പ്രൊജക്റ്റിനെ കുറിച്ച് സിസ്റ്റർ ഷോളി വർഗീസ് സംസാരിച്ചു.
ക്രൈസ്തവ എഴുത്തുപുര യുടെ പുതിയ പ്രോജക്ട് മ്യൂസിഷ്യൻസ് കളക്ടീവിന് കുറിച്ച് ഡയറക്ടർ ജെറ്റ്സൺ സണ്ണി സംസാരിക്കുകയും പാസ്റ്റർ വി.എ  തമ്പി ഉദ്ഘാടനം ചെയ്യുകയും ലോഗോ പ്രകാശനം നടത്തുകയും ചെയ്തു. കേരള ക്രൈസ്തവ എഴുത്തുപുര സെക്രട്ടറി സുജാ സജി, സിഎ ജോയിന്റ് സെക്രട്ടറി പാസ്റ്റർ ബെന്നി ജോൺ, പി വൈ പി എ ക്ക് വേണ്ടി പാസ്റ്റർ ആമോസ് തോമസ്, പാസ്റ്റർ ബെൻസൺ വി യോഹന്നാൻ, പാസ്റ്റർ ഷാജി ആലുവിള എന്നിവർ ആശംസകൾ അറിയിച്ചു.
തുടർന്ന്  ക്രൈസ്തവ സംഗീത ലോകത്തെ പ്രമുഖ കലാകാരന്മാരായ അണിനിരന്ന സംഗീത സന്ധ്യ നടത്തപ്പെട്ടു. സിസ്റ്റർ ജിജി സാം, സിസ്റ്റർ ഏലിയാമ്മ രാജു, ബ്രദർ ലാലു പാമ്പാടി, പാസ്റ്റർ ജോമോൻ കുറവിലങ്ങാട്, പ്രീതിഷ് വി.ജെ,  സുബിൻ ബെന്നി, ഷിബു അടൂർ, അജി ജെയ്സൺ എന്നിവർ സംഗീത സന്ധ്യക്ക് നേതൃത്വം നൽകി.
ക്രൈസ്തവ എഴുത്തുപുര കോട്ടയം യൂണിറ്റ് സെക്രട്ടറി ബ്രദർ അജി ജയ്സൺ നന്ദി പറഞ്ഞു. പാസ്റ്റർ സജി എബ്രഹാമിന്റെ പ്രാർത്ഥനയോടെ സംഗീത സന്ധ്യ അവസാനിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.