ക്രൈസ്തവ എഴുത്തുപുര കാലത്തിന്റെ അനിവാര്യത: പാസ്റ്റർ വി.എ. തമ്പി

ചിങ്ങവനം: ചുരുങ്ങിയ കാലം കൊണ്ട് കേരളത്തിലല്ല ലോക രാജ്യങ്ങളിലും എല്ലായിടത്തുമുള്ള സംഗീതജ്ഞരെയും എഴുത്തുകാരെയും ദൈവദാസൻമാരെയും പ്രോത്സാഹിപ്പിക്കുകയും,  സമൂഹത്തിന്  നല്ല കാര്യങ്ങൾ ചെയ്യുവാൻ വേണ്ടി ദൈവം ഒരുക്കിയെടുത്ത ചെറുപ്പക്കാരുടെ അശ്രാന്ത പരിശ്രമം ആണ് ക്രൈസ്തവ എഴുത്തുപുര. സ്വാർത്ഥത ഇല്ലാതെ, ശമ്പളമില്ലാതെ, കസേരകളി ഇല്ലാതെ, അതുപോലെതന്നെ കടലാസും പേനയും ഇല്ലാതെ പ്രസിദ്ധീകരണം നടത്തുക എന്നത് ഈ തിരക്കുള്ള കാലത്ത് ഒരു അനിവാര്യമായ  ആവശ്യമാണ്. ആ  സാഹചര്യത്തിൽ ക്രൈസ്തവ എഴുത്തുപുര വളരെ അഭിമാനകരമായ സേവനമാണ്  ചെയ്യുന്നതെന്ന് ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് സ്ഥാപക പ്രസിഡണ്ട്‌ പാസ്റ്റർ വി.എ. തമ്പി ക്രൈസ്തവ എഴുത്തുപുര കോട്ടയം യൂണിറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.
നിത്യതയിൽ നമുക്ക് സന്തോഷിക്കാനുള്ളതാണ്. നമുക്ക് ഈ ലോകത്തിൽ ചുരുങ്ങിയ സമയം മാത്രമേ ഉള്ളു. അതിനാൽ നമുക്ക് ഇവിടെ കർത്താവിനുവേണ്ടി എന്തെങ്കിലും ചെയ്താൽ നിത്യതയിൽ സന്തോഷിക്കാം. കർത്താവിനു വേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യുവാൻ ആഗ്രഹമുള്ള ഒരു കൂട്ടം യുവാക്കൾ ഇന്നത്തെ ആധുനിക ടെക്നോളജികൾ ഉപയോഗിച്ച് സുവിശേഷം എല്ലായിടത്തേക്കും എത്തിക്കുവാൻ വേണ്ടി ഇറങ്ങിത്തിരിച്ചിരിക്കുന്ന ക്രൈസ്തവ എഴുത്തുപുരയെ ഓർത്ത് ഞാൻ അഭിമാനിക്കുന്നു എന്ന് അദ്ദേഹം ഓർമിപ്പിച്ചു. ഇന്നത്തെ തലമുറ നശിച്ചുകൊണ്ടിരിക്കുന്നു, വേണ്ടാതീനങ്ങളിലും, മറ്റ് കാര്യങ്ങളിലും അകപ്പെട്ട് തകർന്നു കൊണ്ടിരിക്കുന്നു. അവരെ ദൈവമാർഗത്തിൽ കൊണ്ടുവരുവാൻ ക്രൈസ്തവ എഴുത്തുപുരക്ക് സാധിക്കുന്നു എന്നതും എടുത്തുപറയേണ്ടുന്ന കാര്യമാണ്. ഇന്നത്തെ യുവലോകത്തിനു അനുയോജ്യമായ രീതിയിലാണ് ക്രൈസ്തവ എഴുത്തുപുരയുടെയുടെ ഓരോ പ്രവർത്തനങ്ങളും.
ക്രൈസ്തവ എഴുത്തുപുരക്ക് ശമ്പളമില്ല, വരുമാനമില്ല എല്ലാ പ്രസ്ഥാനത്തിനും കസേരപിടുത്തം, കാശുപിടുത്തം. ഇത് രണ്ടുമില്ലെങ്കിൽ ആരും പോകത്തില്ല. ഇത് രണ്ടും വേണ്ടാതെ കർത്താവിനു വേണ്ടി ശക്തമായി പ്രവർത്തിച്ചു, അനേകയിടങ്ങളിൽ ഈ സുവിശേഷത്തിന്റെ ദൂത്, സംഗീതം, എഴുത്തുകൾ പ്രചരിപ്പിക്കുക അത് ഏറ്റവും മഹത്തായ കാര്യമാണ് എന്ന് അദ്ദേഹം തന്റെ പ്രസംഗത്തിൽ പറഞ്ഞു. ലണ്ടനിൽ പോയപ്പോൾ അവിടുത്തെ പാർലമെന്റിനു മുന്നിൽ പ്രിയ ദൈവദാസൻ ലജ്ജയില്ലാതെ  പ്ലെക്കാർഡ് ഉയർത്തി പിടിച്ച് പരസ്യയോഗം നടത്തിയതിന്റെ വീഡിയോ ക്രൈസ്തവ എഴുത്തുപുര സാമൂഹിക മാധ്യമങ്ങളിലൂടെ വൈറൽ ആക്കിയിരുന്നു. ആ അനുഭവവും ഓർത്തിടത്തു  പങ്കുവയ്ക്കുകയും ചെയ്തു. ക്രൈസ്തവ എഴുത്തുപുര എന്ന് പറയുന്നത് “ക്രിസ്തുവിനോട് ചേർന്ന് ചെയ്യുന്ന പ്രവർത്തനങ്ങൾ” എന്നും അദ്ദേഹം ഓർമിപ്പിച്ചു. ഈ പ്രവർത്തനങ്ങൾ വളരണം, ലോകത്തിലെങ്ങും അറിയപ്പെടുന്ന പ്രസ്ഥാനമായി മാറട്ടെ എന്നും ആശംസിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.