ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യാ തിരുവല്ല വൈ.പി.ഇ സോണൽ ടാലന്റ് ടെസ്റ്റ്‌ ഇന്ന്‌

തിരുവല്ല: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യാ തിരുവല്ല വൈപി ഇ സോണൽ ടാലന്റ് ടെസ്റ്റ്‌ ഇന്ന്‌ തിരുവല്ല സ്റ്റേഡിയം സഭയിൽ വച്ച് രാവിലെ  8.30 ആരംഭിക്കും.
ദൈവസഭ സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ജെ ജോസഫ് ഉദ്ഘാടനം ചെയ്യും. 140 ഓളം സഭകളിൽ നിന്ന് ടീനേജ്, മേജർ ,സീനിയർ, സൂപ്പർ സീനിയർ  എന്നീ വിഭാഗങ്ങളിലായി 400 ൽ അധികം  മൽസരാർത്ഥികൾ പങ്കെടുക്കും. വേദ വിദഗ്ധരായ ജഡ്ജസ്  മൽസരങ്ങൾ വിലയിരുത്തും. സമാപന മീറ്റിങ്ങിൽ വൈപിഇ സെക്രട്ടറി ബ്രദർ. മാത്യു ബേബി  മുഖ്യ സന്ദേശം നൽകുകയും സമ്മാനദാനം  നിർവ്വഹിക്കുകയും ചെയ്യും. പാസ്റ്റർ. സാമുവേൽ ഫിലിപ്പ് പേട്രണ്ടായും പാസ്റ്റർ ജോൺ ഡാനിയേൽ കോഡിനേറ്ററായും ബ്രദർ വി എ സാബു  സെക്രട്ടറിയായും ബ്രദർ എബി ഈപ്പൻ  ട്രഷറാറായും പ്രവർത്തിക്കുന്ന കമ്മറ്റി ഈ പ്രോഗ്രാമിന് നേതൃത്വം നൽകും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading