രണ്ടാമത് ഐ.പി.സി മാല്ഡ (വെസ്റ്റ് ബംഗാൾ) കൺവെൻഷൻ ഒക്ടോബർ 18 മുതൽ 20 വരെ

ഷിനു തിരുവല്ല

മാല്ഡ: ദൈവഹിതമായാൽ ഐ.പി.സി വെസ്റ്റ് ബംഗാൾ സ്റ്റേറ്റിൽ മാല്ഡ- സൗത്ത് ദിനാജ്പുർ ജില്ലയിൽ മൂന്ന് ദിവസത്തെ കൺവെൻഷൻ നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു. ഖത്തറിലുള്ള ദോഹ ഐ.പി.സി സഭയുടെ സുവിശേഷ വിഭാഗമായ മിഷൻ ബോർഡിന്റെ നേതൃത്വത്തിലാണ് ഈ കൺവെൻഷൻ നടത്തപ്പെടുക.

2019 ഒക്ടോബർ 18, 19 ദിനങ്ങളിൽ വൈകിട്ടു 6:30 മുതൽ 9:00 വരെയും 20-ന് ഞായറാഴ്ച രാവിലെ 9:00 മുതൽ 12:30 വരെ ആയിരിക്കും കൺവെൻഷൻ നടത്തപ്പെടുക. അനുഗ്രഹീത ദൈവദാസന്മാർ ഈ ദിനങ്ങളിൽ വചനം ശുശ്രൂഷിക്കുന്നതായിരിക്കും.

ഐ.സി.പി.എഫ് -ന്റെ സംഗീത വിഭാഗമായ എയ്‌ജിലോസ് ടീം ഗാനങ്ങൾക്ക് നേതൃത്വം നൽകും. കൂടാതെ പാസ്റ്റോഴ്സ് മീറ്റിംഗ്, സോദരി സമാജം മീറ്റിംഗ് കൂടെ നടത്തപ്പെടും. ബംഗാളി ഭാഷയിലേക്ക് തർജ്ജിമ ചെയ്യപ്പെട്ട സൺ‌ഡേ സ്കൂൾ പാഠപുസ്തകത്തിന്റെയും പ്രകാശനം ഈ ദിനങ്ങളിൽ നടത്തപ്പെടും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.