സൗത്ത് ഇന്ത്യ എ.ജി യൂത്ത് കോൺഫറൻസ് നാഗർകോവിലിൽ

നാഗർകോവിൽ: സൗത്ത് ഇന്ത്യ അസംബ്ലിസ് ഓഫ് ഗോഡ് ക്രൈസ്റ്റ് അമ്പാസിഡേഴ്‌സിന്റെ നേതൃത്വത്തിൽ ഉള്ള ഏകദിന യുവജന സമ്മേളനം ഒക്ടോബർ 2-നു നാഗർകോവിലിൽ വച്ചു നടക്കും. കാലുവാലി സി എ ഓഡിറ്റോറിയത്തിൽ വച്ചു രാവിലെ ഒൻപതുമണി മുതൽ വൈകിട്ട് നാലുമണി വരെ നടക്കുന്ന സമ്മേളനം എ ജി സതേൺ ഡിസ്ട്രിക്ട് കൌൺസിൽ സൂപ്രണ്ട് റവ ഡോ. ഡി. സത്യനേശൻ ഉൽഘാടനം ചെയ്യും.

എ ജി സൗത്ത് ഇന്ത്യ യൂത്ത് ഡയറക്ടർ റവ. ലിൻസൺ സാമുവേൽ മലയാളം ഡിസ്ട്രിക്ട് സി എ പ്രസിഡണ്ട്‌ റവ. സാം യൂ ഇളമ്പൽ റവ. സാമി തങ്കയ്യ എന്നിവർ വചനം പ്രസംഗിക്കും. സതേൺ ഡിസ്ട്രിക്ട് സി എ പ്രസിഡന്റ്‌ റവ. ഡി എസ് ലാജി കുമാർ സമ്മേളനത്തിന് നേത്യുത്വം നൽകും. Reignite എന്ന പേരിൽ സൗത്ത് ഇന്ത്യ എ ജി യുടെ കീഴിലുള്ള എല്ലാം സംസ്ഥാനങ്ങളിലും നടന്നു വരുന്ന കോൺഫറൻസ്കളുടെ തുടർച്ചയാണ് ഇത്.

കന്യാകുമാരി തിരുവനന്തപുരം എന്നീ ജില്ലകളിൽ നിന്നായി രണ്ടായിരത്തി അഞ്ഞൂറോളം യുവജനങ്ങൾ ഈ സമ്മേളനത്തിൽ പങ്കെടുക്കും. Reignite ന്റെ അടുത്ത സമ്മേളനം നവംബറിൽ മുംബയിൽ നടക്കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.