യൂ പി എഫ് കെ പ്രവർത്തക സമ്മേളനവും ശുശ്രൂഷകന്മാരുടെ സ്വീകരണവും

കുവൈറ്റ്‌: യുണൈറ്റഡ് പെന്തക്കോസ്തൽ ഫെല്ലോഷിപ്പ്‌ ഓഫ് കുവൈറ്റിന്റെ (യൂ പി എഫ് കെ) ആഭിമുഖ്യത്തിൽ പ്രവർത്തക സമ്മേളനവും ശുശൂഷകൻമാരുടെ സ്വീകരണവും സെപ്റ്റംബർ 20 (നാളെ) വെള്ളിയാഴ്ച രണ്ട്‌ മണിക്ക് ഐ പി സി കുവൈറ്റ്‌ ഹാളിൽ (പാരഡൈസ് റസ്റോറന്റിന് സമീപം) നടക്കുന്നതാണ്. ഈ വർഷം കുവൈറ്റിൽ പുതുതായി ചാർജ് എടുത്ത പാസ്റ്റർ ജെയിംസ് എബ്രഹാം (ആദ്യ എ ജി ചർച് , കുവൈറ്റ്‌), പാസ്റ്റർ പി ജി എബ്രഹാം (ഐ പി സി ഫഹഗേൽ), പാസ്റ്റർ പൊന്നച്ചൻ ജോൺ (ന്യൂ ലൈഫ് എ ജി മനാഫ് ), പാസ്റ്റർ മോൻസി പി മാത്യു (ഐ പി സി ഫുൾ ഗോസ്പൽ), പാസ്റ്റർ സന്തോഷ് തോമസ് (ഐ പി സി അഹമ്മദി) എന്നീ ദൈവദാസന്മാരെ ഈ സമ്മേളനത്തിൽ സ്വീകരിക്കുന്നതാണ്. കുവൈറ്റിലുള്ള 19 സഭകൾക്ക് ശക്തമായ നേതൃത്വം കൊടുക്കുന്ന സഭാ ശ്രുശൂഷകന്മാർ അതോടൊപ്പം തന്നെ എല്ലാ സഭകളിലെയും ഔദ്യോദിക ഭാരവാഹികൾ, യൂ പി എഫ് കെ യുടെ വിവിധങ്ങളായ ചുമതല വഹിക്കുന്നവർ അവരോടൊപ്പം തന്നെ കുവൈറ്റിലുള്ള എല്ലാ ദൈവമക്കളും ഒരുമിച്ചു കൂടുന്ന ഈ സമ്മേളനം അനുഗ്രഹിക്കപ്പെട്ട നിമിഷങ്ങൾ ആകുമെന്ന് സംഘാടകർ പ്രതീഷിക്കുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.