മണക്കാല ഫെയിത്ത് തിയോളജിക്കൽ സെമിനാരി സുവർണ്ണ ജൂബിലി നിറവിൽ; ഉദ്ഘാടനം സെപ്റ്റംബർ. 23 ന്
ഗോഡ്സൻ സണ്ണി
മണക്കാല: മണക്കാല ഫെയിത്ത് തിയോളജിക്കൽ സെമിനാരി (എഫ് റ്റി എസ് ) അൻമ്പതു വർഷം പിന്നിടുന്നു. 1970 സെപ്റ്റംബർ 23 ന് റവ.ഡോ .റ്റി.ജി.കോശി വിശ്വാസം കൈമുതലാക്കി ചുരുക്കം ചില വിദ്യാർത്ഥികളുമായി ഫെയ്‌ത്ത് ചാപ്പൽ ഇൻസ്റ്റിറ്റ്യൂട്ട് ആരംഭിച്ചു. പിന്നീട് വളർച്ചയുടെ പടവുകൾ ഓരോന്നായി കയറി ഇന്ന് പെന്തക്കോസ്തു സമൂഹത്തിന് അഭിമാനിക്കുവാൻ കഴിയുന്ന വേദപഠന സ്ഥാപനമായി ഫെയ്‌ത്ത് തിയോളജിക്കൽ സെമിനാരി മാറിക്കഴിഞ്ഞു. ഒരു വർഷം നീണ്ടു നിൽക്കുന്ന സുവർണ്ണ ജൂബിലി പ്രോഗ്രാമിന്റെ ഒരുക്കങ്ങൾ റവ.ഡോ .ബി വർഗീസിന്റെ നേതൃത്വത്തിൽ നടന്ന് വരുന്നു. സെപ്റ്റംബർ 23 രാവിലെ 9:30 മുതൽ 12:30 വരെ എഫ് റ്റി എസ് ചാപ്പലിൽ വച്ച് സുവർണ്ണ ജൂബിലിയുടെ ഉദ്ഘാടനം നടക്കും. ഈ മീറ്റിങ്ങിൽ സെറാമ്പൂർ കോളേജ് രജിസ്റ്ററാർ റവ. ഡോ. സാൻന്താമോ പട്രൊ മുഖ്യ അതിഥി ആയിരിക്കും. അന്ന് ഉച്ചക്ക് അലൂമനി മീറ്റിങ്ങും നടക്കും. 2020 സെപ്റ്റംബർ 24 ന് സുവർണ്ണ ജൂബിലി സമാപന സമ്മേളനവും നടക്കുന്നതായിരിക്കും.


- Advertisement -

Comments are closed.