പുകഞ്ഞു തീരുവാനുള്ളതല്ല കത്തി എരിയുവാൻ ഉള്ളതാണ് നമ്മുടെ ആത്മീക ജീവിതം: പാസ്റ്റർ ഷാജി മാത്യു ഇടമൺ

ദോഹ : ബെഥേൽ അസ്സെംബ്ലിസ് ഓഫ് ഗോഡ് സഭയുടെ മൂന്നു ദിവസത്തെ വാർഷിക കൺവെൻഷൻ ആരംഭിച്ചു. ഈ കൺവെൻഷൻ യേശുകർത്താവിനെ ഉയർത്തുവാൻ, മഹത്വപ്പെടുത്തുവാൻ ഉള്ള അവസരം ആയി നമ്മൾ വിനിയോഗിക്കണം എന്ന് ഉദ്ഘാടന പ്രസംഗത്തിൽ സഭ സീനിയർ ശുശ്രൂഷകൻ ആയിരിക്കുന്ന പാസ്റ്റർ പി എം ജോർജ് ഓർമിപ്പിച്ചു.

പ്രാർത്ഥനയുടെ മറുപടി ആയി കർത്താവു നമ്മൾക്ക് നൽകിയ സ്ഥാനമാനങ്ങൾ ചൊല്ലി നാം ദുരഭിമാനം കൊള്ളരുത്. പുറപ്പാട് പുസ്തകം 33 :17 ഇൽ യഹോവ മോശയെ ബലപ്പെടുത്തി മോശയോട് അരുളിച്ചെയ്തു: “നീ പറഞ്ഞ ഈ വാക്കുപോലെ ഞാൻ ചെയ്യും; എനിക്ക് നിന്നോടു കൃപ തോന്നിയിരിക്കുന്നു; ഞാൻ നിന്നെ അറിഞ്ഞിരിക്കുന്നു” ആയതിനാൽ പുകഞ്ഞു തീരുവാനുള്ളതല്ല കത്തി എരിയുവാൻ ഉള്ളതാണ് നമ്മുടെ ആത്മീക ജീവിതം എന്നും, നമ്മുടെ ജീവിതത്തിലെ നഷ്ടങ്ങളെ ചൊല്ലി നാം വിലപിക്കുമ്പോൾ ആ നഷ്ടങ്ങളുടെ പുറകിൽ ചിലതിനെ ദൈവം ഒരുക്കീട്ടുള്ളത് നാം മറക്കരുത്, ഒരുക്കപ്പെട്ട നന്മകളുടെ പുറകിൽ അത്യുന്നതന്റെ കരം പ്രവർത്തിച്ച കാര്യം മറക്കരുത് എന്നും ഈ വർഷത്തെ മുഖ്യ പ്രസംഗകൻ പാസ്റ്റർ ഷാജി മാത്യു ( ഇടമൺ ) ഓർമിപ്പിച്ചു .

സെപ്റ്റംബർ 18 , 19 , 20, തീയതികളിൽ ബെഥേൽ എ ജി സഭഹാളിൽ (ഹാൾ നമ്പർ# 1 , ബിൽഡിംഗ്# 2, ഐ ഡി സി സി കോംപ്ലക്സ് ) വച്ച് ആണ് കൺവെൻഷൻ . എല്ലാ ദിവസങ്ങളിലും വൈകിട്ട് 7 :30 മുതൽ 9 :30 വരെയാണ് യോഗങ്ങൾ. സഭ സീനിയർ പാസ്റ്റർ പി എം ജോർജ്‌ ശുശ്രൂഷകൾക്ക് നേതൃത്വം നൽകുന്നു. പാസ്റ്റർ ഷാജി മാത്യു (ഇടമൺ ) ഈ വർഷത്തെ മുഖ്യ പ്രസംഗകൻ ആണ്.

മൂന്നു ദിവസങ്ങളിൽ ആയി നടക്കുന്ന കൺവെൻഷന്റെ തത്സമയ സംപ്രേക്ഷണം ക്രൈസ്തവ എഴുത്തുപുര പേജിൽ ലൈവ് ആയി കാണാവുന്നതാണ്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.