ഇവാ. ഡെൻസൺ ജോസഫ് നേടിയവിള നിയമിതനായി

ദുബായ്: ചർച്ച് ഓഫ് ഗോഡ് യു.എ.ഇ നാഷണൽ ജോയിൻറ് ട്രഷറർ ആയി ഇവാ. ഡെൻസൺ ജോസഫ് നേടിയവിള നിയമിതനായി. നിലവിൽ സേവനമനുഷ്ഠിച്ചു വന്നിരുന്ന സുബിൻ അലക്സ് സ്ഥിരതാമസത്തിനായി ഓസ്ട്രേലിയക്ക് യാത്രയാകുന്നതുമായി ബന്ധപ്പെട്ട വന്ന ഒഴിവിലേക്ക് ആണ് നിയമനം. ഓഗസ്റ്റ് 26ന് നാഷണൽ സെക്രട്ടറി പാസ്റ്റർ ജോസ് മല്ലശ്ശേരിയുടെ അധ്യക്ഷതയിൽ നടന്ന നാഷണൽ കൗൺസിൽ മീറ്റിംഗിൽ യു.എ.ഇ ചർച്ച് ഓഫ് ഗോഡ് നാഷണൽ ഓവർസിയർ റവ. ഡോ. കെ.ഓ. മാത്യു പേര് നിർദ്ദേശിക്കുകയും കൗൺസിൽ അത് അംഗീകരിക്കുകയും ചെയ്തു. അജ്മാൻ മിറക്കിൾ ഗാർഡൻ ചർച്ചിന്റെ ശുശ്രൂഷകനും ക്രൈസ്തവ എഴുത്തുപുര യു.എ.ഇ ചാപ്റ്റർ ജോയിൻ സെക്രട്ടറിയുമാണ് ഡെൻസൺ ജോസഫ് നേടിയവിള. ചർച്ച് ഓഫ് ഗോഡ് സീനിയർ പാസ്റ്റർ ജോസഫ് ഡാനിയേലിന്റെ മകൻ ആണ്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.