നാനൂറോളം പ്രതിഭകൾ; ആവേശമായി പി. വൈ. പി. എ. യു. എ. ഇ. റീജിയൻ താലന്തു ഡേ

ഷാർജ: യു. എ. ഇ. യിലെ വിവിധ എമിറേറ്റുകളിൽ നിന്നും പങ്കെടുത്ത നാനൂറോളം പി. വൈ. പി. എ. പ്രതിഭകൾ വർഷിപ് സെന്ററിൽ തിങ്ങിനിറഞ്ഞ സദസിനു ആവേശവും ആഹ്ലാദവും പകർന്നു. പി. വൈ. പി. എ. യു. എ. ഇ. റീജിയൻ താലന്തു പരിശോധനയാണ് പങ്കാളിത്തം കൊണ്ടും ചിട്ടയായ ക്രമീകരണങ്ങൾ കൊണ്ടും ശ്രദ്ധേയമായത്‌. ഒൻപതു മണിക്കൂർ നീണ്ടുനിന്ന പരിപാടികൾ വിദഗ്ധ ജഡ്ജിങ് പാനൽ വിലയിരുത്തി.

പി. വൈ. പി. എ. റീജിയൻ പ്രസിഡന്റ്‌ പാസ്റ്റർ പി. എം. സാമുവേലിന്റെ അധ്യക്ഷതയിൽ ഐ. പി. സി. യു. എ. ഇ. റീജിയൻ പ്രസിഡന്റ്‌ പാസ്റ്റർ രാജൻ എബ്രഹാം ഉത്‌ഘാടനം ചെയ്തു.

അഞ്ചു റോബിൻ (ഐ. പി. സി. എബനേസർ ദുബായ്) വ്യക്തിഗത ചാംപ്യൻഷിപ്പ് കരസ്ഥമാക്കി. ഗ്രൂപ്പ് ബൈബിൾ ക്വിസിൽ ഷാർജ വർഷിപ് സെന്റർ, ഐ. പി. സി. അബുദാബി, ഫിലദൽഫിയ ദുബായ് എന്നിവർ വിജയികളായി. ഗ്രൂപ്പ്‌ സോങ്ങിൽ (മലയാളം) ഷാർജ വർഷിപ് സെന്റർ, സീയോൻ അബുദാബി, ഇമ്മാനുവേൽ ദുബായ്,  ഇംഗ്ലീഷ് വിഭാഗത്തിൽ ഐ. പി. സി. ഷാർജ, ശാലേം ദുബായ് എന്നിവരും വിജയിച്ചു.

ഐ. പി. സി. ജനറൽ വൈസ് പ്രസിഡന്റ്‌ പാസ്റ്റർ വിൽ‌സൺ ജോസഫ്,  മുൻ റീജിയൻ പ്രസിഡന്റ്‌ പാസ്റ്റർ ഗർസിം പി. ജോൺ, ഡൽഹി സ്റ്റേറ്റ് പ്രസിഡന്റ്‌ പാസ്റ്റർ സാമുവേൽ എം തോമസ്, യു. പി. എഫ്. പ്രസിഡന്റ്‌ പാസ്റ്റർ ദിലു ജോൺ, റീജിയൻ ഭാരവാഹികളായ പാസ്റ്റർ കെ. വൈ.  തോമസ്, പാസ്റ്റർ ഷൈനോജ്‌ നൈനാൻ, വർഗീസ് ജേക്കബ്, ഡെന്നിസ് തോമസ്,  ജോൺ രാജു, എ. പി. ഫിലിപ്പ്, പാസ്റ്റർ റോയ് ജോർജ് തുടങ്ങിയവർ വിജയികൾക്കുള്ള ട്രോഫികൾ വിതരണം ചെയ്തു.

റോബിൻ സാം മാത്യു,  ജെൻസൺ മാമ്മൻ എന്നിവർ താലന്തു കൺവീനർമാരായി പ്രവർത്തിച്ചു. പാസ്റ്റർ സൈമൺ ചാക്കോ, ഷിബു മുള്ളംകാട്ടിൽ, പാസ്റ്റർ സാമുവേൽ സി.  ജോൺസൻ, ജോബിൻ ജോൺ, പാസ്റ്റർ ഷിബു വർഗീസ്, പാസ്റ്റർ സാബു ജോൺ, റ്റോജോ സാമുവേൽ എന്നിവർ നേതൃത്വം നൽകി.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.