അനുതാപത്തോടെയുള്ള ആത്മ സമർപ്പണത്തിന്റ രണ്ടാം ദിനം; ഏ.ജി. യുവജന ക്യാമ്പിൽ നിന്ന്

ഷാജി ആലുവിള

കുട്ടിക്കാനം: അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് യൂവജന വിഭാഗമായ ക്രൈസ്റ്റ് അംബാസിഡേഴ്‌സ് (സി.എ) ക്രമീകരിച്ച യുവജന ക്യാമ്പിന്റെ രണ്ടാം ദിന സമ്മേളനം ഇന്ന് രാവിലെ 9 മണിക്ക് ആരംഭിച്ചു. ഡിസ്ട്രിക്ട് സി.എ. കമ്മറ്റി അംഗമായ സാമുവേൽ ജോർജ്ജ് അധ്യക്ഷത വഹിച്ചു. വിവിധ ഭാഷകളിലുള്ള ഗാനശുശ്രൂഷ ക്യാമ്പിന് ഊർജ്ജം പകർന്നു. ആദ്യ സെക്ഷനിൽ ഡോ. ജെസ്പിൻ മാലയിൽ “വൈകാരികതയിലുള്ള വിജയം” എന്ന വിഷയത്തെ ആസ്ദപദമാക്കി ക്ലാസ് നയിച്ചു. നാം ഓരോരുത്തരും ക്രിസ്തുവിൽ ആര്? സാത്താന്യ ദുഷ്ട ചിന്ത നമ്മിൽ എങ്ങനെ പ്രവേശിക്കുന്നു ? എങ്ങനെ അതിൽ നിന്നും ജയം പ്രാപിക്കാം? എന്നീ വിവസ്തുതകളെ എഫസ്യർ 2: 9 നെ അടിസ്ഥാനപ്പെടുത്തി സംസാരിച്ചു. നാം ദൈവത്തിന്റെ കൈപ്പണിയെന്നും, ദൈവരാജ്യത്തിന്റെ വികസനത്തിനായി നമ്മുടെ കഴിവുകൾ പ്രയോജനപ്പെടുത്തി മുന്നേറണമെന്നും ഡോ. ജെസ്പിൻ യുവജങ്ങളോട് ആഹ്വാനം ചെയ്തു. ദൈവം നമ്മെ സൂഷ്മമായി മിനെഞ്ഞിരിക്കുന്നു എന്നും ബലഹീന നിമിഷങ്ങൾ തകർത്തുകളായതിരിക്കേണ്ടതിന് പരിശുദ്ധാത്മ നിറവിൽ ആ വൈകരികതയെ അതിജീവിച്ചു പൂർണജയം പ്രാപിക്കണം എന്നും ഒരു മാതൃഹൃദയത്തിന്റെ ഉൾത്തുടിപ്പോടെ അവർ ഓർമ്മിപ്പിച്ചു.
തുടർന്നുള്ള സെക്ഷനിൽ അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ സൂപ്രണ്ട് റവ. ഡോ. പി. എസ്.ഫിലിപ്പ് മുഖ്യ അതിഥികളെയും, ഷാർജ ഏ. ജി. സഭയെയും, പത്തനാപുരം ഏ. ജി. സഭയെയും മോമന്റോ നൽകി ആദരിച്ചു. ഡിസ്ട്രിക്ട് സി. ഏ. യുടെ അഭിവർധിക്കുവേണ്ടി ആത്യധ്വാനം ചെയ്യുന്ന, ക്രൈസ്‌തവ എഴുത്തുപുര കേരള ചാപ്റ്റർ പ്രസിഡന്റ് ശ്രീ. ജിനു വർഗ്ഗീസിനു മോമന്റോ നൽകി പ്രത്യേകാൽ ആദരിച്ചു. പാസ്റ്റർ ഷൈജു തങ്കച്ചൻ അധ്യക്ഷത വഹിച്ചു.
ഡിസ്ട്രിക്ട് സൂപ്രണ്ടിന്റെ പ്രസംഗത്തിൽ ക്യാമ്പ് തീമായ റോമർ: 8: 13 നെ അടിസ്ഥാനപ്പെടുത്തി “നാം ലോകത്തെ കീഴ്മേൽമറിക്കുന്നവരും ലോകത്തെ ജയിക്കുന്നവരും” ആയിരിക്കണം എന്ന്‌ ചൂണ്ടി കാട്ടി. തോൽവിയെ മനസിലാക്കി ഒരിക്കൽ ജയിക്കും എന്നുള്ള ആത്മ വിശ്വാസമാണ് രാഷ്ട്രീയ കക്ഷികളെ ഭരണത്തിൽ എത്തിക്കുന്നത്. തോറ്റതിന്റെ കണക്കു നോക്കാതെ പൂർണ്ണ ജയത്തിന്റെ ലക്ഷ്യം ഉൾക്കൊണ്ട് കരുത്താർജ്ജിച്ചാൽ സകലത്തിലും ജയം പ്രാപിക്കാം. ജീവിതത്തിൽ കീഴ്പ്പെടുത്തുവാൻ കൊണ്ടുവരുന്ന ജഡ സ്വഭാവങ്ങളെ നിങ്ങൾ കീഴടക്കണം, മനസിനെ കീഴടക്കുന്ന സാത്താന്യ ചിന്തകളെ അതിജീവിക്കണമെന്നും, വൈരാഗ്യം, കൺമോഹം, സംശയം, കോപം, ജഡ സ്വഭാവം എന്നീ പാപ ചിന്തകളെ ഉന്മൂലനം ചെയ്യുകയും, നിശ്ചയദാർഢ്യത്തോടെ ലക്ഷ്യ ബോധത്തിൽ മുന്നേറണം എന്നും അദ്ദേഹം ഓർമിപ്പിച്ചു. അനുതാപത്തിന്റെ നിമിഷങ്ങൾ ആയിരുന്നു സന്ദേശങ്ങൾക്കൊടുവിൽ കാണുവാൻ ഇടയായത്. നൂറു കണക്കിന് യുവജനങ്ങൾ ആത്മ സമർപ്പണത്തോടെ കർത്താവിനു വേണ്ടി സമർപ്പിച്ചു.
മൂന്നാം സെക്ഷനിൽ ജോർജ്ജ്. പി. ചാക്കോ ക്ലാസ് നയിച്ചു. “മനസ്സിന് മാറ്റം വന്ന അവസ്ഥയിൽ കൂടി വിജയം വരിക്കാം” എന്ന വിഷയം ആയിരുന്നു തീം. റോമർ: 7:14 നെ ചൂണ്ടി കാട്ടി ആയിരുന്നു അദ്ദേഹത്തിന്റെ സന്ദേശം. മനുഷ്യനിലുള്ള രണ്ടു സമ്മർദ്ധങ്ങളുടെ നടുവിലാണ് നമുക്ക് പോരാട്ടമുള്ളത്.നന്മയുടെയും തിന്മയുടെയും, നീതിയുടെയും അനീതിയുടെയും ശുദ്ധിയുടെയും ആശുദ്ധിയുടെയും ഇടയിലുള്ള പോരാട്ടത്തിൽ നാം പൂർണമായി ജയം പ്രാപിക്കണം. ജഡത്തിന്റെയും ആത്മാവിന്റെയും പോരാട്ടത്തിൽ ആത്മാഭിഷേകം പ്രാപിച്ചവർക്കെ യഥാർത്ഥ ചാമ്പ്യൻ ആയി പൂർണ്ണ ജയം പ്രാപിക്കുവൻ സാദിക്കയുള്ളൂ. ഈ യുദ്ധം തകർത്തു കളയാൻ ദൈവീക പരിധി വിട്ടുപോകാരുതെന്നും ദൈവീക സീമക്കുള്ളിൽ നിന്നുകൊണ്ട് പോരാടിയാൽ Hupernikao (പൂർണ്ണജയം) പ്രാപിക്കാൻ പറ്റുകയുള്ളു എന്നും ശക്തമായി തന്റെ സന്ദേശത്തിലൂടെ ഓർമ്മിപ്പിച്ചു.
ഡിസ്ട്രിക്ട് ഇവാൻജിലിസം കൺവീനർ പാസ്റ്റർ ലിജോ കുഞ്ഞുമോൻ ഈ സെക്ഷന് അധ്യക്ഷത വഹിച്ചു. ജന സാന്ദ്രത കൊണ്ട് ശ്രെദ്ധ പിടിച്ചു പറ്റുന്ന മഹാസമ്മേളനം ആണ് ഈ ക്യാമ്പസിൽ നടക്കുന്നത്. അഞ്ഞൂറിൽ കൂടുതൽ യുവജനങ്ങൾ ഒരുമിച്ചുള്ള ഈ ക്യാമ്പ് കടന്നുവന്നവർക്ക് ആത്മ സമർപ്പണത്തിനും ആത്മീയ സന്തോഷത്തിനും കാരണമായി തീരുന്നു. ഉച്ചകഴിഞ്ഞ് സ്പോർട്സ് കോയിലേഷൻ ഓഫ് കേരളയുടെ പ്രത്യേക പരിപാടി ക്രമീകരിച്ചിട്ടുണ്ട്‌. മുൻ സന്തോഷ് ട്രോഫി താരവും, തൃശൂർ എസ്.ബി.ഐ. റീജണൽ മാനേജറും ആയ ലേണൽ തോമസ് മുഖ്യ അതിഥി ആയിരിക്കും. തമിഴ്നാട് സ്പോർട്സ് കോയിലേഷൻ മിനിസ്ട്രിയും ഒത്തു ചേർന്നാണ് ഈ പ്രോഗ്രാമിന് നേതൃത്വം വഹിക്കുന്നത്. ഒപ്പം കായിക മേളയും ക്രമീകരിച്ചിട്ടുണ്ട്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.